ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗം കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം പുതുപ്പള്ളി വേലശ്ശേരി തറയില്‍ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഴുത്തില്‍ കുത്തേറ്റ അമ്പാടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗുണ്ടാ സംഘത്തലവന് ലിജു ഉമ്മന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദേവികുളങ്ങര പഞ്ചായത്ത് ഹര്‍ത്താലിനും ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക