മലയാളി ശാസ്ത്രജ്ഞൻ്റെ കൊലയ്ക്ക് പിന്നിൽ സ്വവർഗ്ഗ പങ്കാളി…!! ലൈംഗികതയ്ക്ക് പകരമായി പണം ആവശ്യപ്പെട്ടത് കൊലപാതകത്തിൽ കലാശിച്ചു

ഐഎസ്‌ആര്‍ഒയിലെ മലയാളി ശാസ്‌ത്രജ്‌ഞന്‍ എസ്‌ സുരേഷ്‌ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരാള്‍ പിടിയില്‍. ജെ ശ്രീനിവാസാണു  അറസ്റ്റിലായത്. അമീര്‍പേട്ടില്‍ ലാബ്‌ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണു ശ്രീനിവാസ്‌. എസ്‌ സുരേഷ്‌ കുമാറുമായി സ്വവർഗ്ഗാനുരാഗ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ശ്രീനിവാസ്.

സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് പകരമായി പണം നല്‍കണമെന്നാവശ്യപ്പെട്ട് സുരേഷിനെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമാണ് ചെയ്തതതെന്നാണ് പോലീസ് പറയുന്നത്. തൃശ്ശൂർ സ്വദേശിയായ സുരേഷിനെ ചൊവ്വാഴ്ചയാണ് അമീർപേട്ടിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

അമ്പത്തിയാറുകാരനായ ഇദ്ദേഹം 20 വർഷമായി എൻ.ആർ.എസ്.എ.യിൽ ജോലിചെയ്യുകയായിരുന്നു. ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുരേഷിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷിന്റെ കുടുംബം ചെന്നൈയിലാണ്.

ലാബിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ സുരേഷിന്റെ ഫ്ലാറ്റിലെത്തുന്നത് പതിവായി. വേഴ്ചയ്ക്ക് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതി, അതു ലഭിക്കാതെവന്നപ്പോൾ സുരേഷിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബർ ഒന്നിന് സുരേഷിന്റെ ഫ്ലാറ്റിലെത്തിയ പ്രതി പണം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്‌തർക്കത്തിനിടെ സുരേഷിനെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

Top