ആറടി ഉയരമെങ്കില്‍ ഹോളിയെ സ്വന്തമാക്കാം .ഉയരത്തിലെ റിക്കാര്‍ഡ് ഇട്ട സുന്ദരി

അമേരിക്കക്കാരി ഹോളി ബര്‍ട്ടിന്റെ പൊക്കമാണിപ്പോള്‍ ചര്‍ച്ചാ വിഷയം !..ഫ്‌ളോറിഡയിലെ ഡിസൈനിംഗ്‌ സ്‌റ്റുഡന്റായ പെണ്‍കുട്ടിയുടെ കാലിന്റെ നീളം 49.5 ഇഞ്ചാണ്‌.നീളം കൂടിയ കാലിന്റെ പേരില്‍ റെക്കോഡ്‌ ബുക്കില്‍ ഇടം നേടിയ ഹോളി മോഡല്‍ ലൗറേന്‍ വില്യംസിന്റെ 49 ഇഞ്ച്‌ നീളമുള്ള കാലുകളുടെ റെക്കോഡാണ്‌ മറികടന്നത്‌. കാലുകളുടെ നീളം കൂടിയായതോടെ കക്ഷിക്ക്‌ മൊത്തം ആറടി അഞ്ച്‌ ഇഞ്ച്‌ ഉയരമായി.holly-burt-longest-legs-
ന്യൂയോര്‍ക്കിലേക്ക്‌ രണ്ടു വര്‍ഷം മുമ്പ്‌ കുടിയേറിയ ഇവര്‍ക്ക്‌ പിന്നാലെയാണ്‌ ഇപ്പോള്‍ യുവാക്കള്‍. സ്‌കൂളില്‍ പഠിച്ച കാലത്ത്‌ പല തവണ കാലിന്റെ നീളം തന്നെ വലച്ചെന്ന്‌ ഹോളി പറയുന്നു. ഡാഡി ലോംഗ്‌ ലെഗ്‌സ്, മരം, ജിറാഫ്‌ തുടങ്ങിയ വിളിപ്പേരുകളിലാണ്‌ അറിയപ്പെട്ടിരുന്നത്‌. രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ തന്നെ ടീച്ചറിനേക്കാള്‍ ഉയരം തനിക്കുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.Holly-G-730x548
ന്യൂയോര്‍ക്കില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. കാലിന്റെ നീളം ഇപ്പോള്‍ വലിയ കാര്യമായി കരുതുന്ന സുന്ദരിക്ക്‌ തന്നെ പ്രണയിക്കാന്‍ എത്തുന്നവരോട്‌ ഒരു നിബന്ധനയുണ്ട്‌. ആറടി മൂന്നിഞ്ച്‌ ഉയരമുള്ള ചുള്ളന്‍ ചെക്കന്മാരായിരിക്കണം. ഭാഗ്യവശാല്‍ ന്യൂയോര്‍ക്ക്‌ നീളക്കാരുടെ സ്‌ഥലമാണെന്നും സുന്ദരി വിലയിരുത്തുന്നു. ബാറുകളിലും പബ്ബുകളിലുമെല്ലാം തന്നേക്കാള്‍ നീളക്കാരെ കണ്ടെത്താനായാല്‍ അവരുമായി സംസാരിക്കാന്‍ ഒരു അവസരം പോലും ഹോളി നഷ്‌ടപ്പെടുത്താറില്ല.Hol
ഉയരക്കൂടുതല്‍ ഇവരുടെ കുടുംബകാര്യമാണെന്നതാണ്‌ സത്യം. മാതാവിന്‌ ഉയരം ആറടി ഒരിഞ്ച്‌, പിതാവിന്‌ ആറടി മൂന്നിഞ്ച്‌, സഹോദരിക്ക്‌ ആറടി, മുത്തച്‌ഛന്‌ ആറടി എട്ടിഞ്ചും അമ്മാവന്‌ ആറടി ഏഴിഞ്ചുമുണ്ട്‌. അതുപോലെ തന്നെ സ്‌പോര്‍ട്‌സ് ആന്റ്‌ ഗെയിംസില്‍ ഉയരം കൊണ്ട്‌ തന്നെ മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലായിരുന്നു താനെന്നും ഹോളി വ്യക്‌തമാക്കുന്നു.

Top