16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അശ്ലീലവിഡിയോ കാണിച്ചു; ശിശുപാലകന് 690 വര്‍ഷം തടവ്

കാലിഫോര്‍ണിയ: യു.എസില്‍ 16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുപാലകന് 690 വര്‍ഷം തടവ് വിധിച്ചു. 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചതിനും മറ്റൊരു ആണ്‍കുട്ടിക്ക് അശ്ലീലവിഡിയോ കാണിച്ചതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കോസ്റ്റ മെസയിലെ മാത്യു സക്രസെവ്സ്‌കി (34)എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. 27 ക്രിമിനല്‍ കുറ്റങ്ങളും 14 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള അശ്ലീല പ്രവൃത്തികളും കൂടാതെ പത്ത് വയസ്സിനു താഴെയുള്ള കുട്ടിയെ ദുരുപയോഗം ചെയ്തതിന് രണ്ട് കുറ്റകൃത്യങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Top