പുരുഷനായാൽ എന്തും കഴിക്കാമോ.. ? പുരുഷൻ കഴിക്കേണ്ട ഭക്ഷണം എന്ത് ശാസ്ത്രം പറയുന്നു

ഹെൽത്ത് ഡെസ്‌ക്

പുരുഷൻമാർ സാധാരണഗതിയിൽ എന്തുകഴിക്കണം എന്ന കാര്യത്തിൽ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ലാത്തവരാണ്. കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണമാണോ എന്ന കാര്യം പോലും അവർ ചിന്തിക്കാറില്ല. എന്നാൽ, പുരുഷൻമാർക്കും സ്ത്രീകൾക്കും ഭക്ഷണക്രമത്തിൽ പ്രത്യേകം ഭക്ഷണങ്ങളുണ്ടെന്ന് അറിയാമോ? ഇത് രണ്ടു കൂട്ടർക്കും വ്യത്യസ്ത ഫലം ഉണ്ടാക്കുകയും ചെയ്യും. പുരുഷൻമാർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് ഇനി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

1. തക്കാളി

തക്കാളിയിൽ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങളുടെ ഗുണം കൊണ്ട് സൂപ്പർഫുഡ് എന്ന ഗണത്തിൽ അറിയപ്പെടുന്നതാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിട്ടുള്ള ചുവപ്പ് കുടലിലെ കാൻസറിനെ ചെറുക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് കാൻസർ, ഹൃദ്രോഗം, കൊളസ്‌ട്രോളിന്റെ അളവു കുറയൽ എന്നീ രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് തക്കാളി. ഇവയെല്ലാം പുരുഷൻമാരിൽ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളുമാണ്.

2. കല്ലുമ്മക്കായ

സിങ്കിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുള്ളതാണ് കല്ലുമ്മക്കായ. പുരുഷൻമാരിലെ വന്ധ്യതയ്ക്കും ലൈംഗികാരോഗ്യത്തിനും ഏറെ സഹായകമാണ് സിങ്ക്. ലൈംഗിക വളർച്ചയെയും പേശീവളർച്ചയെയും നിയന്ത്രിക്കുന്ന ഹോർമോൺ ലെവൽ സ്ഥിരമായി നിലനിർത്തുകയും ബീജോൽപാദനത്തിന് സഹായിക്കുകയും ചെയ്യും കല്ലുമ്മക്കായ. മുടിയുടെ സംരക്ഷണത്തിനും കല്ലുമ്മക്കായ ഉത്തമമാണ്.

3. ധാന്യങ്ങൾ

വിറ്റാമിൻ, മിനറലുകൾ, നാരുകൾ എന്നിവയുടെ സാന്നിധ്യം അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ധാരാളമായി കഴിക്കണം. ഓട്‌സ്, ചുവന്ന അരി, എന്നിവ ധാരാളം വൈറ്റമിൻ ബി അടങ്ങിയിട്ടുള്ളതാണ്. ഇവ ആരോഗ്യത്തോടെ ഇരിക്കുന്നതിനും വിഷാദരോഗത്തെ അകറ്റുന്നതിനും സഹായിക്കും.

4. വെളുത്തുള്ളി

ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ പുരുഷൻമാർ വെളുത്തുള്ളി ധാരാളം കഴിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. വെളുത്തുള്ളി സ്ഥിരമായി കഴിക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്. ഇത് കൊളസ്‌ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കുമത്രേ.

5. കോര മത്സ്യം

പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, കോര മത്സ്യം ഒമേഗ 3 ഫാറ്റി ആസിഡിന്റെ കേന്ദ്രവുമാണ്. ഹൃദ്രോഗത്തെ ചെറുക്കുകയും കുടലിലെ കാൻസറിനെ പ്രതിരോധിക്കുകയും പ്രോസ്‌റ്റേറ്റ് കാൻസർ, വിഷാദരോഗം എന്നിവയ്ക്ക് മരുന്നായി പ്രവർത്തിക്കുകയും ചെയ്യും കോര മത്സ്യം.

6. ബ്ലൂബെറി

പ്രോസ്‌റ്റേറ്റ് കാൻസറിനെ ചെറുക്കാൻ ബ്ലൂബെറിക്ക് കഴിയുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹൃദ്രോഗം, ടൈപ് 2 ഡയബറ്റിസ്, പ്രായമാകുന്തോറുമുള്ള ഓർമക്കുറവ് എന്നിവയ്ക്കും ബ്ലൂബെറി ഉത്തമ പരിഹാരമാണ്.

7. ബ്രോക്കോളി

കോളിഫ് ളവർ പോലുള്ള ഒരിനം പച്ചക്കറിയാണ് ബ്രോക്കോളി. കാൻസറിനെ പ്രതിരോധിക്കുന്ന ധാരാളം ഘടകങ്ങൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. മൂത്രാശയത്തിലെ കാൻസർ, പ്രോസ്‌റ്റേറ്റ് കാൻസർ, കുടലിലെ കാൻസർ എന്നിങ്ങനെ പുരുഷൻമാരിൽ കാണുന്ന അർബുദ രോഗങ്ങൾക്ക് പ്രതിവിധിയാകാൻ ബ്രോക്കോളിക്ക് കഴിയും.

8. മുട്ട

മുടികൊഴിച്ചിലിന് മികച്ച പരിഹാരമാകാൻ മുട്ടകൾക്ക് കഴിയും. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് മുടിവളർച്ചയ്ക്ക് സഹായകമാണ്. ധാരാളം അയണും അടങ്ങിയിട്ടുണ്ട്.

9. മാതളനാരങ്ങ ജ്യൂസ്

കൊളസ്‌ട്രോൾ കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ് അത്യുത്തമമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. വിറ്റാമിൻ, ആന്റി ഓക്‌സിഡന്റുകൾ, മിനറലുകൾ എന്നിവയുടെ കലവറയാണ് മാതളനാരങ്ങ ജ്യൂസ്. ദിവസേന മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ച കുറച്ചു കൊണ്ടുവരുന്നതിന് കാരണമാകും.

Top