ഈ നെയില്‍ പോളിഷ് അകത്താക്കാം; കെഎഫ്‌സിയുടെ വ്യത്യസ്തമാര്‍ന്ന വിഭവം!

nail-polish

ഹോങ്കോംഗ്: നെയില്‍ പോളിഷ് വലത്തെ കൈയ്യില്‍ ഇടരുതെന്ന് ഡോക്ടേഴ്‌സ് വരെ പറയുന്നതാണ്. നെയില്‍ പോളിഷ് വയറ്റിലേക്ക് ചെന്നാല്‍ അപകടമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇനി അങ്ങനെയൊരു പ്രശ്‌നം ഇല്ല. പുതിയതരം നെയില്‍ പോളിഷ് നിങ്ങള്‍ക്കുമുന്നിലെത്തുന്നു. എന്നാല്‍, ഇത് സ്‌റ്റൈലിനുവേണ്ടി ഉപയോഗിക്കുന്നതല്ലെന്നു മാത്രം.

ഭക്ഷണയോഗ്യമായ നെയില്‍ പോളിഷ് വിപണിയിലിറക്കുകയാണ് കെഎഫ്‌സി. നഖത്തില്‍ പുരട്ടിയ ശേഷം പതുക്കെ അകത്താക്കാന്‍ കഴിയുന്ന ക്യൂട്ടക്സ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷണ ഘട്ടമെന്നോണം ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്പൈസി എന്നീ രണ്ട് തരത്തിലുള്ള ഫ്ളേവറുകളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Untitled

ചിക്കന്‍ വിഭവങ്ങളാണ് കെഎഫ്സി തയ്യാറാക്കുന്നത്. ചിക്കന്റെ അതേ സ്വാദോടുകൂടിയാണ് നെയില്‍പോളിഷും തയ്യാറാക്കിയിരിക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അന്ന മഗ്ള്‍ സ്റ്റോണ്‍ പറയുന്നു. കെഎഫ്സി വിഭവങ്ങള്‍ക്കു വേണ്ടി സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന മാക്കോര്‍മിക് ആന്‍ഡ് കമ്പനിയുടെ സഹായത്തോടെയാണ് തിന്നാന്‍ കഴിയുന്ന നെയില്‍ പോളിഷ് നിര്‍മ്മിച്ചത്.

ഈ വര്‍ഷം അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഉപഭോക്താളുടെ അഭിപ്രായം തേടുകയാണ് കെഎഫ്സി. ഫെയ്സ്ബുക്കിലും മറ്റ് സോഷ്യല്‍മീഡിയകളും വഴി നെയില്‍ഡ പോളിഷ് പരിചയപ്പെടുത്തുകയാണിപ്പോള്‍. ചിലര്‍ ആകാംക്ഷ പ്രകടിപ്പിച്ചു. ഇത് സാധ്യമാണോ എന്ന് ചിലര്‍ ചോദിച്ചു. ഏതായാലും നെയില്‍ പോളിഷ് വിപണിയിലിറങ്ങാനുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കള്‍.

Top