പ്രചരണവാചകം ഇംഗ്ലീഷിലാക്കിയപ്പോള്‍ വായിച്ചത് സെക്‌സ് ടോയി എന്ന്; പുലിവാല് പിടിച്ച് ബിജെപി  

ദില്ലി: 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞി. മുന്‍വര്‍ഷങ്ങളിലേത് പോലെ ബിജെപി തന്നെയാണ് ഇത്തവണയും പ്രചരണപരിപാടികള്‍ക്ക് ആദ്യം തുടക്കം കുറിച്ചിരിക്കുന്നത്. ‘ഫിര്‍ ദില്‍ ദോ മോദി (ഒരിക്കല്‍ കൂടി മോദിക്ക് നിങ്ങളുടെ ഹൃദയം നല്‍കു) എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രചരണവാചകം. എന്നാല്‍ ഇതേ വാചകം ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോള്‍ അര്‍ത്ഥം മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ബിജെപി.

ബിജെപി വക്താവ് തജീന്ദര്‍ സിംഗ് ബഗ്ഗയുടെ ട്വീല്‍ വാക്കുകള്‍ കൂട്ടിയെഴുതിയപ്പോള്‍ ‘ഡില്‍ഡോ’ എന്നായിപ്പോയി. സെക്‌സ് ടോയി എന്നാണ് ഇതിന്റെ അര്‍ത്ഥം. പിന്നീട് ഈ ട്വീറ്റ് സോഷ്യല്‍ മീഡിയ എറ്റെടുക്കുകായാരിന്നു. നിരവധി ട്രോളുകളാണ് ഇപ്പോള്‍ ഈ വാചകത്തെ തുടര്‍ന്ന് ഉണ്ടായിട്ടുള്ളത്. അബന്ധം മനസ്സിലായതോടെ ട്വീറ്റ് പിന്‍വലിച്ച് ബഗ്ഗ തെറ്റ് തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ടുകളിലൂടെ പഴയ ട്വീറ്റ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. ബഗ്ഗയ്‌ക്കെതിരേയം ട്രോളുകള്‍ ഉണ്ടായി. പിന്നീട് ബഗ്ഗ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്ററില്‍ phirdildomodiko എന്ന ഹാഷ് ടാഗില്‍ ട്രോളുകള്‍ നിറയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top