ഐശ്വര്യ റായ് തിരഞ്ഞെടുപ്പ് അങ്കത്തിന്..: ലാലുവിന്റെ മരുമകള്‍ അടുത്ത ലോക്‌സഭാ ഇലക്ഷന് മത്സരിക്കാന്‍ ഒരുങ്ങുന്നു

പാറ്റ്‌ന: രാഷ്ട്രീയ ജനദാതള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകളും മകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യയുമായ ഐശ്വര്യ റായ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മത്സരിക്കുമെന്ന് സൂചന. ബിഹാറിലെ ചപ്പാര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതില്‍ അന്തിമ തീരുമാനം ലാലു യാദവ് കൈക്കൊള്ളും.

ചപ്പാരയുടെ മകളായ ഐശ്വര്യ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ജനങ്ങള്‍ ാഗ്രഹിക്കുന്നത്. ഇക്കാര്യം ആലോചനയിലുണ്ടെന്നും എന്നാല്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും ആര്‍ജെഡി നേതാവ് രാഹുല്‍ തിവാരി പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം യാദവ് കുടുംബം എടുക്കുമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

lalu-2

ലാലുവിന്റെ പുതിയ മരുമകളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ജെഡിയു രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലാലുവിന്റെ കുടുംബക്കാര്‍ക്കും പാര്‍ട്ടിക്കു വേണ്ടി അദ്ധ്വാനിക്കാന്‍ സാധാരണ പ്രവര്‍ത്തകരുമെന്ന് ജെഡിയു പരിഹസിച്ചു. രാഷ്ട്രീയ കുടുംബത്തില്‍ നിന്നുമാണ് ഐശ്വര്യ റായിയും. ബീഹാര്‍ മുന്‍മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ ചെറുമകളാണ് ഐശ്വര്യ. ഈ മാസം 12 നാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മില്‍ വിവാഹം നടന്നത്.

Top