കോൺഗ്രസ് തകർന്നടിയുന്നു !കേരളം ചുവപ്പിക്കാൻ സി.പി.എം. രണ്ട് സിറ്റിംഗ് എംപിമാര്‍ പട്ടികയിലില്ല.

തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് തകർന്നിരിക്കയാണ് .നിലവിൽ ഉണ്ടായിരുന്ന സീറ്റുകൾ നിലനിർത്താൻ കോൺഗ്രസിനാവില്ല എന്നതാണ് കോൺഗ്രസുകാർ തന്നെ വിലയിരുത്തുന്നത് .കേരളം ചുവപ്പിക്കാൻ തന്നെയാണ് ഇടതു പക്ഷത്തിന്റെ നീക്കം . നിലവിലെ സിറ്റിംഗ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. എട്ട് എംപിമാരുള്ളതില്‍ ആറ് പേരെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം .കാസര്‍ഗോഡ് എംപി പി. കരണാകരനും ആലത്തൂര്‍ എംപി പി.കെ ബിജുവിനും സീറ്റ് നഷ്ടപ്പെടും . സിപിഎം പ്രതിനിധികളാണ് ആ രണ്ടുപേര്‍.കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടെങ്കില്‍ പികെ ബിജു മത്സരിക്കാന്‍ സാധ്യതയുണ്ട്. മറ്റ് ഇടത് എംപിമാരായ എ സമ്പത്ത്, എംബി രാജേഷ് എന്നിവര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. പികെ ബിജുവിന്റെ മണ്ഡലമായ ആലത്തൂരില്‍ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കനാണ് പാര്‍ട്ടി നീക്കം.

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരുപതിൽ 19 സീറ്റ് വരെ പിടിച്ചെടുക്കാമെന്നാണ് ഇടതു നിരീക്ഷണം .കോൺഗ്രസ് ജില്ലാ കമ്മറ്റികൾ നിർജീവമെന്നും കോൺഗ്രസിന്റെ അടിത്തറ തകർന്നു എന്നും കോൺഗ്രസുകാർ തന്നെ നടത്തിയ പഠനത്തിൽ തെളിവായിരുന്നു എന്നാണ് സൂചന .ശബരിമല വിഷയത്തിലെ വീണ്ടും കോൺഗ്രസ് വീണ്ടും തകർച്ചയിൽ എത്തിയിരിക്കയാണ് .സുരക്ഷിത സീറ്റുകളിൽ നിന്നും സിറ്റിംഗ് സീറ്റുകളിൽ നിന്നും കോൺഗ്രസിന്റെ സിറ്റിംഗ് എം പിമാർ മാറ്റം നോക്കി നേതൃത്വത്തെ സപീപിച്ച് തുടങ്ങി.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിയുടെ മറവിൽ ഇടതുപക്ഷ സർക്കാറിനെതിരെ ഹൈന്ദവ വിശ്വാസികളെ ഇളക്കിവിടാനുള്ള ശ്രമം ബിജെപിയും കോൺഗ്രസ്സും കൊണ്ടുപിടിച്ച് നടത്തുന്ന പശ്ചാതലത്തിൽ സംസ്ഥാനത്ത് നടന്ന 20 തദ്ദേശസ്ഥാപന വാർഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പിൽ 13 ലും ഇടതുപക്ഷം വിജയിച്ചതും കോൺഗ്രസിന്റെ പതനത്തിന്റെ സൂചന വരച്ചു കാട്ടുന്നു .

പൊതുവെ അഴിമതിരഹിതമായ ‘നല്ലഭരണം എന്ന് മാർക്കുവീണ ഇടതുപക്ഷത്തെ നയിക്കുന്നത് കാർക്കശ്യക്കാരനായ പിണറായി വിജയൻ എന്നതും കേരളം ഇടതുകോട്ടയായി ചുവപ്പിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ .ശബരിമലവിഷയത്തിൽ നേരില്ലാതെ അഴകൊഴമ്പൻ തീരുമാനത്തിൽ എത്തിയ കോൺഗ്രസ് അമ്പേ പരാജയപ്പെടും എന്നാണ് സൂചന .ശബരിമല സമരത്തെ ഹൈജാക്ക് ചെയ്ത ബിജെപി ആർ എസ എസിനൊപ്പം കോൺഗ്രസിലെ മുന്നോക്ക നായർ സമുദായം എത്തിപ്പെടും .ശബരിമല വിഷയത്തിൽ കോടതിവിധിയെ അംഗീകരിക്കുന്ന ഈഴവ -ദളിത് സമുദായ ഏകീക കരണം ഇടതുമുന്നണിയിലേക്ക് വോട്ട് ബാങ്ക് ക്രോഡീകരിക്കും .മുഖ്യമന്ത്രിക്ക് എതിരെ ചോവൻ എന്നുവിളിച്ച് അവഹേളിയച്ചതും ഈഴവ വോട്ടുകൾ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമായി കേന്ദ്രീകരിക്കും .മുന്നോക്ക നായർ സമുദായത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണം എന്ന് കരുതുന്നവർ ആണെങ്കിലും കോടതിവിധിയെ എതിർക്കുന്നില്ല.വിശ്വാസികളിൽ പലരും ഇടതുപക്ഷമുന്നണിയുടെ സാമീപനത്തോട് ഒപ്പമാണ്.

അതിനാൽ സംസ്ഥാന ഭരണത്തിന്റെ കരുത്തിൽ ഇടതു മുന്നണിയും, ഭരണത്തിന്റെ നെഗറ്റീവ് പരമർശങ്ങളില്ലാത്ത പ്രതിപക്ഷമായി കോൺഗ്രസും, നിയമസഭയിലെ ഒരു സീറ്റ് പത്തായി ഉയർത്താൻ അരയും തലയും മുറുക്കി ബിജെപിയും രംഗത്തിറങ്ങുമ്പോൾ 2019 ൽ കേരളത്തിലെ ലോക്‌സഭാ പോരാട്ടം കനക്കും. കഴിഞ്ഞ തവണ ഭരണ വിരുദ്ധവികാരമുണ്ടായിട്ടു പോലും പന്ത്രണ്ട് സീറ്റ് പിടിച്ചെടുത്ത് ദേശീയ തലത്തിൽ കോൺഗ്രസിന്റെ മാനം രക്ഷിച്ച പ്രകടനം തന്നെയാണ് ഇക്കുറിയും കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, 2009 ന്റെ തുടർ ചലനമാണ് ഇക്കുറി സിപിഎം അടങ്ങുന്ന ഇടതു മുന്നണി ആഗ്രഹിക്കുന്നത്. നെയ്യാറ്റിൻകരയിൽ വിരിഞ്ഞ താരമ പത്തിടത്തേയ്‌ക്കെങ്കിലും വ്യാപിപ്പിച്ച് കേരളത്തെ വീണ്ടും കാവിയിൽ മുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പോരാട്ടത്തിനിറങ്ങുന്നത്.

Latest
Widgets Magazine