കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറി കൊല്ലത്തും തുടരുന്നു. ഡിസിസി ഓഫീസിന് മുന്നില്‍ എഐസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്‌ക്കെതിരെ പ്രതിഷേധ പോസ്റ്റര്‍ പതിപ്പിച്ചതാണ് പുതിയ വിഷയം. ബിന്ദു കൃഷ്ണ ബിജെപി ഏജന്റ് ആണോയെന്നാണ് പോസ്റ്ററിലെ ചോദ്യം.
’95 ശതമാനം മുസ്ലീം വോട്ടുള്ള കൊല്ലൂര്‍വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യം, കൊല്ലത്ത് മത്സരിക്കാന്‍ സമുദായ നേതാക്കളുടെ പ്രീതിക്ക് വേണ്ടിയാണോ സീറ്റ് വിറ്റത്, ക്യാഷ് വാങ്ങിയാണോ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റ് നല്‍കിയത്, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണര്‍ക്ക് നല്‍കാനുള്ളതല്ല കൊല്ലൂര്‍വിള സീറ്റ്,
കൊല്ലൂര്‍വിളയ്ക്ക് ആവശ്യം നിലവിലെ കൗണ്‍സിലര്‍ ഹംസത്തു ബീവിയെ’ – എന്നിങ്ങനെ നീളുന്ന പോസ്റ്ററില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. മധ്യപ്രദേശില്‍ സിന്ധ്യയെങ്കില്‍ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്ററിലുണ്ട്.
ഗൂപ്പ് തര്‍ക്കത്തില്‍ വലയുന്ന ജില്ലയിലെ കോണ്‍ഗ്രസിനെ കുരുക്കിലാക്കിയിരിക്കുകയാണ് പുതിയ വിവാദം. പോസ്റ്റര്‍ വിവാദത്തില്‍ ഇതുവരെയും നേതൃത്വം പ്രതികരിച്ചിട്ടില്ല.










