കൊല്ലത്തുനിന്ന് പിടിയിലായ അസം സ്വദേശി ബോഡോ തീവ്രവാദി

Bodo-Terrorist-Kollam

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്ത അസം സ്വദേശി ബോഡോ തീവ്രവാദിയെന്ന് റിപ്പോര്‍ട്ട്. കനീന്ദ്ര നര്‍സാരിയെ അസമില്‍ നിന്നത്തെിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

മറ്റൊരു കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാളുടെ സഹോദാരന്‍ ഖലീല്‍ നര്‍സാരിയേയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ആശ്രാമത്തെ ടൈല്‍സ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെ മിലിട്ടറി ഇന്റലിജന്‍സ് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കനീന്ദ്ര നര്‍സാരിയേയും സഹോദരന്‍ ഖലീല്‍ നര്‍സാരിയേയും പീന്നീട് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിലത്തെിച്ചത്. തുടര്‍ന്ന് അസമില്‍ നിന്നത്തെിയ എഎസ്ഐ അങ്കരാജ് ചേത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന് കൈമാറുകയായിരുന്നു. അസമിലെ ബോഡോ ഏറ്റുമുട്ടലില്‍ കനീന്ദ്ര നര്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, വാറണ്ട് തുടങ്ങിയ രേഖയകളുമായത്തെിയ പൊലീസ് സംഘം പിടിയിലായത് തങ്ങള്‍ അന്വേഷിക്കുന്നയാള്‍ തന്നെയെന്ന് സ്ഥീകരിക്കുന്ന വിവരങ്ങള്‍ കേരള പൊലീസിന് കൈമാറി.

നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ബോഡോലാന്‍ഡ് സോങ്ബിജിത്തിലെ (എന്‍.ഡി.എഫ്.ബി.എസ്) സജീവ പ്രവര്‍ത്തകനായ കനീന്ദ്ര നര്‍സാരി അസമില്‍ പൊലീസിനും സൈന്യത്തിനും നേരെ നടന്ന പല അമ്രകണങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നാണ് മിലിട്ടറി ഇന്റലിജന്‍സ് നല്‍കുന്ന വിവരം. 2014-ല്‍ അസമിലെ കൊക്രജാറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാളുടെ കൈയില്‍ വെടിയേറ്റിരുന്നു. ഈ ഏറ്റുമുട്ടലില്‍ ബോഡോ തീവ്രവാദിസംഘത്തിന്റെ കമാണ്ടര്‍ ടൈജു കൊല്ലപ്പെട്ടു. പരുക്കേറ്റ കനീന്ദ്ര നര്‍സാരിയെ ബോഡോലാന്‍ഡ് അനുഭാവികളാണ് ചികിത്സിച്ചത്.

തുടര്‍ന്ന് പശ്ചിമ ബംഗാളിലേക്ക് കടന്ന നര്‍സാരി അവിടെ നിന്നും കേരളത്തിലത്തെുകയായിരുന്നു. കൊല്ലത്ത് നിര്‍മാണ മേഖലയില്‍ പണിയെടുത്ത് വരവെയാണ് സഹോദരന്‍ ഖലീല്‍ നര്‍സാരിയേയും ഇവിടേക്ക് വിളിച്ചുവരുത്തുന്നത്. ഖലീലും സംഘടനയുമായി ബന്ധമുള്ളയാളാണെന്നാണ് പൊലീസിന് ലഭിച്ചവിവരം. ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 2014-ലെ ഏറ്റുമുട്ടലിനു ശേഷം കനീന്ദ്ര മിലിട്ടറി ഇന്റലിജന്‍സിന്റെ തുടര്‍ച്ചയായ നീരിക്ഷണത്തിലായിരുന്നു. മൊബൈല്‍ ഫോണ്‍ കോളുകളടക്കം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കൊല്ലത്തെ താമസസ്ഥലം കണ്ടത്തെിയതും അറസ്റ്റ് ചെയ്തതും.

Top