കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ തോല്‍ക്കും!!! കോണ്‍ഗ്രസ് കാലുവാരും; ബിജെപിയുമായി ബന്ധമെന്ന് സൂചന

കൊച്ചി: ഇത്തവണ കൊല്ലത്ത് പ്രേമചന്ദ്രന്‍ പരാജയപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. പ്രേമചന്ദ്രന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അണികള്‍ക്കും കടുത്ത അമര്‍ഷം ഉണ്ട്. സീറ്റ് ലക്ഷ്യം വെച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിഷേധം ഉണ്ട്. മാത്രമല്ല വിജയിച്ചു കഴിഞ്ഞാല്‍ ബി ജെ പിയിലേക്ക് പോകും എന്ന പ്രചാരണവും അണികളില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലം ബൈപാസ് ഉത്ഘാടനത്തിനായി നരേന്ദ്രമോദിയെ എത്തിച്ചതില്‍ പ്രേമചന്ദ്രന്റെ ഇടപെടല്‍ ഉണ്ടെന്നാണ് കേള്‍വി. മോദിയെ കൊണ്ടുവരുന്നതിന് പിന്നില്‍ ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകളും നിഴലിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തവണ സി പി എമ്മിന് അനുകൂലമായ നീക്കം കോണ്‍ഗ്രസ് നടത്തും.

സി പി എം വിജയിച്ചാലും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കും എന്നതിനാല്‍ പ്രേമചന്ദ്രനെതിരായ നീക്കം ശക്തമാണ്. ഇത്തവണ തോല്‍പ്പിച്ചാല്‍ അടുത്ത തവണ കൊല്ലം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും എന്ന ചിന്തയും അണികളിലും നേതാക്കളിലും ഉണ്ട്. എല്ലാം പ്രേമചന്ദ്രന് എതിരായിട്ടാണ് ഭവിക്കുന്നത്.

അതേ സമയം കൊല്ലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം യു.ഡി.എഫിനോട് ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ആര്‍.എസ്.പിയുടെ നിലപാടില്‍ തെറ്റില്ല. ആര്‍.എസ്.പിയുടെ സീറ്റാണ് കൊല്ലം. പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Top