വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പ് എംപി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പങ്കജാക്ഷി

kerala-fire

പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തം കത്തിപ്പടരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി പങ്കജാക്ഷി രംഗത്ത്. 110 ലേറെ പേരുടെ ജീവനെടുത്ത ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തിന് വഴിവെച്ചത് രാഷ്ട്രീയ കളികള്‍ തന്നെയാണെന്നുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.

വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എംപി പീതാംബരക്കുറിപ്പാണെന്ന് വെടിക്കെട്ടിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ പങ്കജാക്ഷി പറയുന്നു. പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു പങ്കജാക്ഷി. മുഖ്യമന്ത്രിയുടെ പേരു വരെ ഇതിലേക്ക് വലിച്ചിട്ടാണ് പങ്കജാക്ഷിയുടെ ആരോപണം. കമ്പമത്സരമല്ല വെടിക്കെട്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ പീതാംബരക്കുറുപ്പാണ് ശ്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പമത്സരത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ തന്നോട് പറഞ്ഞിരുന്നു. മത്സരം നടത്തുന്നതിന് കളക്ടര്‍ അനുമതി നല്‍കിയിട്ടില്ല. ഇപ്പോള്‍ കമ്മിറ്റിക്കാരെല്ലാം ഒളിവിലാണെന്നും അവര്‍ പറയുന്നു. വെടിക്കെട്ടാണെന്ന് പറഞ്ഞു, മത്സരക്കമ്പം എന്നു പറഞ്ഞിരുന്നില്ല. പിന്നീട് അച്ചടിച്ച നോട്ടീസില്‍ മാത്രമാണ് മത്സരക്കമ്പം എന്നു പറയുന്നതെന്നും പങ്കജാക്ഷി പറയുന്നു.

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പ മത്സരം നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് പങ്കജാക്ഷി കളക്ടറെ സമീപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് തന്നെ ഉത്സവക്കമ്മിറ്റിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പങ്കജാക്ഷി വ്യക്തമാക്കി.

Top