ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കിഴക്കമ്പലം: കിഴക്കമ്പലം കാവുങ്ങപ്പറമ്പില്‍ മര്‍ദ്ദനമേറ്റ് പട്ടികജാതി യുവാവ് ദീപു (38) മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഇന്ന് കേസ് പരിഗണിച്ചേക്കും. നാല് പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

വിശദമായ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക. എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലകുറ്റത്തിനും ഹരിജന പീഡനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിജനപീഡനത്തിനും വധ ശ്രമത്തിനുമായാണ് നാലു പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ദീപു മരണപ്പെട്ടതോടെ കൊലപാതകകുറ്റത്തിന് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ 12ന് വൈകിട്ടാണ് കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് ട്വന്റി20 പ്രവര്‍ത്തകനായ ദീപുവിന് മര്‍ദനമേറ്റത്.

Top