ഛത്തീസ്ഗഢ്: പ്രശസ്ത ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ ജിയുടെ പ്ലാന്റില്‍ ബാലവേല. ബാലവേല ചെയ്യിച്ചിരുന്ന 26 കുട്ടികളെ ഛത്തീസ്ഗഢിലെ റായ്പൂര്‍ ബിസ്‌കറ്റ് പ്ലാന്റില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തി. പ്ലാന്റില്‍ കുട്ടികളക്കൊണ്ട് പണിയെടുപ്പിക്കുന്നെന്ന് ദൗത്യ സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റയിഡ് നടത്തിയത്.
കുട്ടികളെയെല്ലാം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പാര്‍ലെ ജി ഉടമയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ചൈല്‍ഡ് ഡവലപ്മെന്റ് വകുപ്പിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പ്ലാന്റില്‍ നിന്നും രക്ഷിച്ചത്. സംസ്ഥാനത്ത് ബാലവേലയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.
ബാലവേലയ്ക്കെതിരായ ലോകദിനാചരണം നടന്ന ജൂണ്‍ 12 മുതലാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ 51 കുട്ടികളെ രക്ഷിക്കാനായി. ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ പലരും. ഇവര്‍ക്ക് പ്രതിമാസം 5000 മുതല്‍ 7000 വരെയാണ് ശമ്പളം നല്‍കിയിരിക്കുന്നത്. രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത്.
അതേസമയം പാര്‍ലെ ജിയ്ക്ക് എതിരെ കേസില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടെന്നു ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന എല്‍.ജി.ഒയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്ദീപ് റാവു ആവശ്യപ്പെട്ടു. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരാണ് പാര്‍ലെ ജിയുടെ ബാലവേല പുറത്തുകൊണ്ടുവരാന്‍ പോലീസിനു വിവരങ്ങള്‍ നല്‍കിയത്.