ശശികലയ്‌ക്കെതിരെ പാളയത്തില്‍ പട; 40 എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നു

ചെന്നൈ: ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി നല്‍കാന്‍ തയ്യാറായി 40 എംഎല്‍എമാര്‍ പാര്‍ട്ടി വടുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ നേതാക്കളെ കയ്യിലെടുത്ത് നടത്തിയ നീക്കത്തിന് തിരിച്ചടി നല്‍കാനാണ് എംഎല്‍എമാരുടെ നീക്കമെന്നറിയുന്നു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തിനെതിരെ ജയലളിതയുടെ ഉപദേശകരും മറ്റുമായ ഐഎഎസ് ഓഫീസര്‍മാര്‍ രാജി വച്ചിരുന്നു. പാര്‍ട്ടി അണികളിലും വേണ്ടത്ര സ്വാധീനം ശശികലയ്ക്കില്ല.

ശശികലയെ ഞാറയാഴ്ച ചേര്‍ന്ന എംഎല്‍എ മാരുടെ യോഗം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതിനും പിന്നാലെ തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരികയാണ്. ഇതിനോട് അനുകൂലിച്ചാണ് എംഎല്‍എ മാര്‍ പാര്‍ട്ടി വിടാന്‍ ആലോചിക്കുന്നത്. അതിനിടെ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് അവരോധിക്കാനുള്ള നീക്കം എഡിഎംകെ അണിയറയില്‍ ശക്തമായി നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സുപ്രീംകോടതി നടപടി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നീക്കി വെച്ചിട്ടുണ്ടെങ്കിലും എത്രയും വേഗം ഇത് നടക്കുമെന്നാണ് എഡിഎംകെ വക്താക്കളുടെ ആത്മവിശ്വാസം. എംഎല്‍എമാര്‍ ഒരേ മനസ്സോടെ എടുത്ത തീരുമാനം ഗവര്‍ണ്ണര്‍ക്ക് മാറ്റാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ എഡിഎംകെ നേതാക്കള്‍ ഇക്കാര്യം ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്താന്‍ കാത്തിരിക്കുകയാണ്.

ശശികല ഉള്‍പ്പെട്ടെ സ്വത്ത് സമ്പാദന കേസില്‍ വിധി ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നിരിക്കെ സത്യപ്രതിജ്ഞ നടത്തുന്ന കാര്യത്തില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലോട് നിയമോപദേശം തേടിയിരുന്നു.

Top