അവിഹിതബന്ധം; കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവ് അറസ്റ്റില്‍

Lover-Delhi

ദില്ലി: അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ കാമുകന്‍ കാമുകിയെ വെടിവെച്ചു കൊന്നു. കാമുകിയുടെ മൃതദേഹവുമായി കാറില്‍ നഗരം ചുറ്റിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹത്തില്‍ വെടിയുണ്ടയുടെ പാടുകള്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.

ഒരു എസ്യുവി കാറില്‍ നഗരത്തിലൂടെ കറങ്ങുകയായിരുന്ന നവിന്‍ എന്ന 26കാരനാണ് പൊലീസ് പിടിയിലായത്. ഒരു വെളുത്ത ഫോര്‍ഡ് എക്കോസ്പോര്‍ട്ട് കാറില്‍ നിന്ന് ദില്ലി യൂണിവേഴ്സിറ്റിക്കു സമീപം ബൊണ്ടാ പാര്‍ക്കില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത്. മൃതദേഹം എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം കടന്നു കളയാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ജലി എന്നാണ് മരിച്ച യുവതിയുടെ പേര്. നവിന്‍ ഇതിനു മുന്നോടിയായി അഞ്ജലിയുടെ സഹോദരിക്ക് ഫോണ്‍ ചെയ്ത് ആഞ്ജലി ആത്മഹത്യ ചെയ്തെന്നു അറിയിച്ചിരുന്നു. സഹോദരി ഉടന്‍ തന്നെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് ഇയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു. അഞ്ജലി റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് നവിന്‍ പൊലീസിനോടു സമ്മതിച്ചു. ആത്മഹത്യ ചെയ്യാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. അഞ്ജലിയുമായി നവീനുണ്ടായിരുന്ന അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ നാലുദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.

ഒരു പൊതുസുഹൃത്താണ് ചൊവ്വാഴ്ച ഇരുവര്‍ക്കും കാണാന്‍ അവസരം ഉണ്ടാക്കിയത്. വൈകുന്നേരം ആറു മണിയോടെ വീട്ടിലെത്തുമെന്ന് നവീന്‍ തന്റെ വീട്ടില്‍ പറഞ്ഞിരുന്നു. താന്‍ നവീന്റെ കൂടെ ക്ഷേത്ര ദര്‍ശനത്തിന് പോയിരിക്കുകയാണെന്നാണ് അഞ്ജലി വീട്ടില്‍ പറഞ്ഞിരുന്നത്. നവീന്‍ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നതായി പൊലീസ് പറഞ്ഞു. റിവോള്‍വര്‍ എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഫാസിയാബാദ് എന്നും ചിലപ്പോള്‍ ലഖ്നൗ എന്നുമൊക്കെയാണ് മറുപടി. ഒരവസരത്തില്‍ അഞ്ജലിയെ കൊലപ്പെടുത്താന്‍ മൂന്നു ദിവസം മുമ്പേ ആലോചിച്ചിരുന്നതായി ഇയാള്‍ പൊലീസിനോടു സമ്മതിച്ചു.

Top