നാനൂറ് ഗ്രാം തൂക്കവുമായി ജനിച്ച രാജസ്ഥാനിലെ അത്ഭുത ശിശു ജീവിതത്തിലേക്ക്…

നാന്നൂറ് ഗ്രാം തൂക്കവുമായി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.രാജസ്ഥാനിലെ ഉദയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നാന്നൂറ് ഗ്രാം തൂക്കവുമായി ആറു മാസം പ്രായമായ കുഞ്ഞ് ജനിച്ചത് . ജനിച്ചപ്പോള്‍ തന്നെ ഡോക്ടര്‍മാരും മാതാപിതാക്കളും മരിക്കുമെന്ന് വിധിയെഴുതിയ പെണ്‍കുഞ്ഞാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത് .കഴിഞ്ഞ വര്ഷം ജൂണ്‍ മാസമാണ് നാല്പത്തിയെട്ട് വയസ്സുകാരിയായ സീത ആറുമാസം പ്രായമായ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.കല്യാണം കഴിഞ്ഞ് മുപ്പത് വര്ഷം കഴിഞ്ഞെങ്കിലും പല വിധ രോഗങ്ങള്‍ ഉള്ളത്  കൊണ്ട് കുട്ടികള്‍ ഉണ്ടാവാനുള്ള ഭാഗ്യം സീതയ്ക്കും ഭര്‍ത്താവിനും ഇല്ലെന്ന്  ഡോക്ടര്‍മാര്‍ വിധിയെഴുതിയാണ്.എന്നാല്‍ ഒരു കുഞ്ഞ് വേണമെന്ന വര്‍ഷങ്ങളായുള്ള ആഗ്രഹം മൂലം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം സീത ഗര്‍ഭം ധരിക്കുകയായിരുന്നു.തുടര്‍ന്ന് കടുത്ത രക്ത സമ്മര്‍ദം മൂലം ആറാം മാസത്തില്‍ സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തൂക്ക കുറവോടൊപ്പം ഒന്‍പത്  ഇഞ്ചില്‍ താഴെ മാത്രമേ കുഞ്ഞിന് നീളവുമുണ്ടയിരുന്നുള്ളൂ.അതുകൊണ്ട് തന്നെ കുട്ടി ജീവിക്കുവാനുള്ള സാധ്യത വളരെ കുറവായിരുന്നു.എന്നാല്‍ വൈദ്യശാസ്ത്രത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പെണ്‍കുട്ടി തിരിച്ചു വരികയായിരുന്നു . ഓരോ ദിവസം കഴിയുന്തോറും തൂക്കം വര്‍ധിച്ച കുട്ടി ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതി ആയിരിക്കുകയാണ്.ആരോഗ്യം വീണ്ടുടുത്തതോടെ മാനസി എന്ന് പേരിട്ട ഈ പെണ്‍കുട്ടി എഷ്യയിലെ ഏറ്റവും ചെറിയ കുഞ്ഞെന്ന റെക്കോര്‍ഡും നേടിയിരിക്കുകയാണ്.ഇതിനു മുന്‍പ് നാനൂറ്റി അന്‍പത് ഗ്രാം തൂക്കവുമായി ജനിച്ച രജനി എന്ന പെണ്‍കുട്ടിയുടെ പേരിലായിരുന്നു എഷ്യന്‍ റെക്കോര്ഡ്. ഇതാണിപ്പോള്‍ രാജസ്ഥാനിലെ മാനസി മറികടന്നത്.

Top