അത്ഭുതമായി എമ്മ; പ്രായം 24 വയസ്, ജനിച്ചിട്ട് രണ്ട് മാസവും; ഭ്രൂണാവസ്ഥയില്‍ 24 വര്‍ഷം സൂക്ഷിച്ച കുഞ്ഞിന് അത്ഭുത ജനനം

ഭ്രൂണാവസ്ഥയില്‍ 24 വര്‍ഷം സംരക്ഷിക്കപ്പെട്ടിരുന്ന കുഞ്ഞ് പിറന്നു. ഇപ്പോള്‍ ഒരുമാസം മാത്രമാണ് പ്രായമെങ്കിലും ഇവള്‍ ജന്മമെടുത്തിട്ട് 24 വര്‍ഷമാകുന്നു. നീണ്ട ഇരുപത്തിനാല് വര്‍ഷം അവള്‍ ഉറങ്ങുകയായിരുന്നു. ഭ്രൂണാവസ്ഥയില്‍. യഥാര്‍ത്ഥ അമ്മയുടെ വയറ്റില്‍നിന്നും അവളെ പറിച്ചെടുത്ത് ഇതുവരെ ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. അവളെ ഉള്‍ക്കൊളള്ളാനുള്ള അമ്മയെയും പ്രതീക്ഷിച്ച്.

1992 ഒക്ടോബര്‍ 14 നാണ് എമ്മ ഭ്രൂണാവസ്ഥയില്‍ അമേരിക്കയിലെ ടെന്നസീയിലെ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ സൂക്ഷിക്കപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് ഭ്രൂണം ഇവിടെയെത്തുന്നതെന്ന കാര്യം അധികൃതര്‍ പുറത്തുവിടാറില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവില്‍ ഒരു വര്‍ഷം മുമ്പ് ടീന ഗിബ്‌സണ്‍ എന്ന ഇരുപത്തിയഞ്ചുകാരി എമ്മയെ സ്വീകരിക്കുകയാരുന്നു. തണുപ്പിന്റെ ഏകാന്തതയില്‍നിന്നും പുറത്തുവന്ന എമ്മ അമ്മയുടെ ചൂടറിഞ്ഞ് ,വളര്‍ന്ന് ഭൂമിയിലേക്ക ഇറങ്ങിവന്നിരിക്കുന്നു. ഇതുവരെയഉല്‌ള ജീവിതത്തിലെ ഏറ്റവും വലിയ ക്രിീസ്തുമസ് സമ്മാനമെന്നാണ് എമ്മയെ ടീന വിശേഷിപ്പിക്കുന്നത്.

വൈദ്യശാസ്ത്രത്തിന് തന്നെ അല്‍ഭുതമാണ് എമ്മ. ഇത്ര ദീര്‍ഘമായ കാലയളവില്‍ ഒരു ഭ്രൂണം സൂക്ഷിക്കപ്പെടുകയും പിന്നീട് ആരോഗ്യത്തോടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നത് അത്യപൂര്‍വമാണെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത് . എമ്മ അന്ന് ജനിച്ചിരുന്നെങ്കില്‍ തങ്ങളൊരുപക്ഷേ കളിക്കൂട്ടുകാരായിരുന്നേനെയെന്നാണ് അമ്മ ടീന പറയുന്നത്.

Top