പ്രൊഫൈലില്‍ നടന്റെ മുഖവച്ച് വയസ്സന്‍ യുവതിയെ പ്രണയത്തിലാക്കി; ചതി മനസ്സിലാക്കിയ യുവതി നടനെ കണ്ടെത്തി പ്രണയിച്ച് പങ്കാളിയാക്കി

യുവതിയെ പ്രണയക്കണിയില്‍ വീഴിക്കാന്‍ സുന്ദരനായ സിനിമ നടന്റെ ഫോട്ടോ ഉപയോഗിച്ച് വയസ്സന്‍. നടന്റെ മുഖം കണ്ട് പ്രണയിച്ച യുവതി ചതി മനസിലാക്കിയശേഷം മുഖത്തിന്‍രെ ഉടമയ തേടിപ്പിടിച്ച് പ്രണയ വിവാഹം കഴിച്ചു. എമ്മ പെരിസണ്‍ എന്ന ജര്‍മ്മന്‍കാരിയാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളിലെ നായിക. നായകന്‍ തുര്‍ക്കി സിനിമാതാരം ആദം ഗുസലും വില്ലന്‍ അലന്‍ സ്റ്റാന്‍ലി എന്ന വയസ്സനും.

ഡേറ്റിങ് വെബ്‌സൈറ്റ് വഴിയാണ് എമ്മ സുന്ദരനായ യുവാവുമായി പ്രണയത്തിലാകുന്നത്. യഥാര്‍ത്ഥത്തില്‍ സുന്ദരനായ സിനിമാനടന്റെ ചിത്രം ഉപയോഗിച്ച് എമ്മയെ വൃദ്ധനായ അലന്‍ സ്റ്റാന്‍ലി പറ്റിക്കുകയായിരുന്നു. മാസങ്ങളോളമായിരുന്നു എമ്മയെ വൃദ്ധന്‍ കാമുകനെന്ന പേരില്‍ പറ്റിച്ചത്. അധികം വൈകാതെ എമ്മ സത്യങ്ങള്‍ തിരിച്ചറിഞ്ഞു. തന്നെ സിനിമാനടന്റെ ചിത്രം ഉപയോഗിച്ച് അലന്‍ സ്റ്റാന്‍ലി പറ്റിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും അവര്‍ തളര്‍ന്നില്ല. അവള്‍ ഏറെ ഇഷ്ടപ്പെട്ട ആ ചെറുപ്പക്കാരനോടുള്ള തന്റെ പ്രണയം ഉപേക്ഷിക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് നായകനെ തേടി അവള്‍ യാത്രയായി. ഒടുവില്‍ സിനിമാതാരം ആദം ഗുസലിനെ കണ്ടെത്തുകയും അയാളെ തന്റെ ജീവിതപങ്കാളിയാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദം ഗുസലിന്റെ മുഖമുള്ള പ്രൊഫൈല്‍ ചിത്രം മാത്രം കണ്ടുകൊണ്ടാണ് എമ്മ അലന്‍ സ്റ്റാന്‍ലിയുടെ പ്രണയചതിയില്‍ വീണുപോയത്. തുടര്‍ന്ന് ഇരുവരും മെസ്സേജുകള്‍ അയയ്ക്കുകയും ടെലിഫോണില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. 2015 മുതലായിരുന്നു പ്രണയത്തിന്റെ തുടക്കം. അതേസമയം തമ്മില്‍ പരസ്പരം കാണാന്‍ അവള്‍ക്ക് അവസരം കിട്ടിയതുമില്ല. എല്ലായ്‌പ്പോഴും പരസ്പരം കാണാന്‍ ശ്രമിക്കുമ്പോള്‍ അലന്‍ ഓരോ കാരണം പറഞ്ഞ് അവളെ ഒഴിവാക്കുമായിരുന്നു. വീഡിയോ കോളില്‍ വരാന്‍ പോലും അയാള്‍ തയാറായിരുന്നില്ല. അതേസമയം ധാരാളം ചിത്രങ്ങള്‍ അയാള്‍ മാറ്റിക്കൊണ്ടിരിക്കുമായിരുന്നു. 300 ലധികം ഫോട്ടോഗ്രാഫുകളാണ് എമ്മയ്ക്ക് ഇയാള്‍ അയച്ചുകൊടുത്തത്.

അതേസമയം എമ്മയുടെ പ്രണയം അറിഞ്ഞവര്‍ എന്തുകൊണ്ടാണ് അവനെ നേരില്‍ കാണാന്‍ കഴിയാത്തത് എന്ന സംശയം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. സഹപ്രവര്‍ത്തകനാണ് എമ്മയുടെ കാമുകന്‍ ചിത്രത്തില്‍ കാണുന്നയാള്‍ തന്നെയായിരിക്കുമോ എന്ന ആശങ്ക അവളുമായി പങ്കുവച്ചത്. എന്നാല്‍ സത്യം അംഗീകരിക്കാന്‍ എമ്മ തയാറല്ലായിരുന്നു. എങ്കിലും അവളുടെ ഉള്ളില്‍ സംശയം കയറിക്കൂടി. ഇതേ തുടര്‍ന്ന് ചിത്രങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തുന്ന റിവേഴ്‌സ് ഇമേജ് സേര്‍ച്ച് എന്ന ആപ്പ് എമ്മ ഡൗണ്‍ലോഡ് ചെയ്തത്. ഇതിലേക്ക് അലന്‍ അയച്ചുകൊടുത്ത ലെതര്‍ ജാക്കറ്റിലുള്ള ചിത്രം അപ്ലോഡ് ചെയ്തു. സെക്കന്റുകള്‍ക്കുള്ളില്‍ ആപ്പ് ആളെ കണ്ടെത്തി. തുര്‍ക്കിയിലെ മോഡലും നടനുമായ ആദം ഗസല്‍. ഇതോടെ സമനില തെറ്റിയതുപോലെയായി എമ്മ. ഇയാളുടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി. താന്‍ കാമുകനാണെന്ന് കരുതി സ്നേഹിച്ചത് മറ്റൊരു രാജ്യക്കാരനെയാണെന്ന് തിരിച്ചറിഞ്ഞതോടെ എമ്മ തകര്‍ന്നുപോയി. ഇതോടെ എമ്മ, ആദം ഗുസലിനെക്കുറിച്ച് എന്തെങ്കിലും പറയുന്നോ? എന്നൊരു സന്ദേശം അലന് അയച്ചു. എന്നാല്‍ അത് താന്‍ തന്നെയാണെന്നും ഒരിക്കല്‍ മോഡലിങ് ചെയ്തിരുന്ന കാലത്തെ ചിത്രങ്ങളാണ് അതെന്നുമായിരുന്നു അലന്റെ മറുപടി. എന്നാല്‍ എമ്മ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. അവള്‍ അയാളുമായുള്ള ചാറ്റിങ് തുടര്‍ന്നുകൊണ്ടിരുന്നു.

ഓഗസ്റ്റില്‍ അപ്രതീക്ഷിതമായി സ്റ്റാന്‍ലി അയച്ചുകൊടുത്ത ഫോട്ടോ എമ്മ റിവേഴ്‌സ് ഇമേജ് ആപ്പില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അലന്‍ സ്റ്റാന്‍ലി എന്ന പേര് കണ്ടെത്തി. പിതാവും വിവാഹമോചിതനും സ്റ്റാന്‍ഫോര്‍ഡുകാരനുമായ റൂണിയെന്ന യഥാര്‍ത്ഥ അലന്‍ സ്റ്റാന്‍ലി പുറത്തു വന്നു. ഇതോടെ തന്നെ ചതിച്ച വ്യക്തിയെ എമ്മ തിരിച്ചറിഞ്ഞു. ഈ രീതിയില്‍ വിഡ്ഡിയാക്കപ്പെട്ടത് അവളെ ഏറെ വേദനിപ്പിച്ചു. എന്നാല്‍ തനിക്ക് ഉണ്ടായ അനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാകരുതെന്ന് എമ്മയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അവള്‍ നടന്ന സംഭവങ്ങള്‍ തെളിവ് സഹിതം ആദം ഗുസലിനെ ഫെയ്സ്ബുക് വഴി ധരിപ്പിച്ചു. അലന്‍ സ്റ്റാന്‍ലി എന്നയാള്‍ ഇയാളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ഡേറ്റിങ് പ്രൊഫൈല്‍ സൃഷ്ടിച്ചതായാണ് അറിയിപ്പ് നല്‍കിയത്.

തന്റെ ചതിക്കപ്പെട്ട പ്രണയത്തെക്കുറിച്ച് പറയാന്‍ എമ്മ വിഡിയോ കോളില്‍ വരാന്‍ ആദത്തോട് ആവശ്യപ്പെട്ടു. ആദത്തിന്റെ സുന്ദരമായ മുഖം എമ്മ ആദ്യമായി നേരില്‍ കണ്ടു. നിങ്ങളായിരുന്നോ ഇതെന്ന് ചോദിച്ച് അവര്‍ ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്തു. അവള്‍ കഥ പറഞ്ഞു കഴിഞ്ഞതോടെ ആദത്തിന്റെ ഹൃദയത്തിലും യഥാര്‍ത്ഥ പ്രണയത്തിന്റെ തീപ്പൊരി വീണിരുന്നു. നാടക സ്‌കൂളിലെ പഠനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ കുറേക്കാലമായി താമസമാക്കിയിരുന്ന ആദവും, എമ്മയും തമ്മിലുള്ള യഥാര്‍ത്ഥ കൂടിക്കാഴ്ച അവിടെ തീരുമാനിക്കപ്പെട്ടു. അവള്‍ ആദത്തെ ആദ്യമായി കണ്ടു. ഇരുവരുടെയും പ്രണയം അവിടെ ആരംഭിച്ചു. ഉടന്‍ തന്നെ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. മാര്‍ച്ചില്‍ ഒഴിവുകാലം ചിലവഴിക്കാന്‍ തുര്‍ക്കിയിലേക്ക് പോകുന്ന എമ്മ ആദത്തിന്റെ വീട്ടുകാരെ കാണാനുള്ള ഒരുക്കത്തിലാണ്.

Top