അമ്മയുടെ ലീലാവിലാസം കാമുകനൊപ്പം മകൻ കണ്ടു; പുറത്തറിയാതിരിക്കാൻ ആറുവയസുകാരനെ കൊലപ്പെടുത്തി

അഹമ്മദാബാദ്: ഭർത്താവിനെ വഞ്ചിച്ചുകൊണ്ട് കാമുകനും ഭാര്യയും പാടത്ത് നടത്തിയ ലീലാവിലാസം മകൻ കണ്ടു .പുറത്തറിയാതിരിക്കാൻ അമ്മയുറെ കാമുകൻ ആറുവയസുകാരെ കൊന്നുതള്ളി .അമ്മയെ കാമുകനുമായി കണ്ട വിവരം പുറത്തറിയാതിരിക്കാൻ ആറു വയസുകാരനെ തട്ടിക്കൊണ്ടു പോയിട്ടാണ് കൊലപ്പെടുത്തിയത് . ഗുജറാത്തിലെ പലൻപുർ മേഖലയിലാണ് സംഭവം. ജഗദീഷ് ഥാക്കുർ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവായ ലളിത് ഥാക്കുർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസമാണ് ലളിത് പരാതിയുമായി സന്താൽ പൊലീസ് സ്റ്റേഷനിലെത്തിയത്. തന്‍റെ ഭാര്യ രജുളിന്, സഞ്ജയ് എന്നയാളുമായി അടുപ്പം ഉണ്ടെന്നും ഇരുവരെയും ഒരുമിച്ച് മകൻ കണ്ടുവെന്നുമാണ് ഇയാൾ പരാതിയിൽ പറയുന്നത്. ഈ വിവരം പുറത്ത് പറയാതിരിക്കാൻ സഞ്ജയ് മകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇക്കഴിഞ്ഞ വെള്ളിയാഴ്ച തന്‍റെ ഭാര്യയെയും സഞ്ജയെയും പാടത്ത് വച്ച് അരുതാത്ത സാഹചര്യത്തിൽ കണ്ടുവെന്ന വിവരം മകൻ പറഞ്ഞിരുന്നു. പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിയും മുഴക്കിയെന്നാണ് പറഞ്ഞത്. ഭാര്യയും സഞ്ജയും തമ്മിൽ ബന്ധമുണ്ടെന്ന് എനിക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു’ ലളിത് പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കുഞ്ഞിനെ തിരക്കിയിറങ്ങിയ തനിക്ക് പാടത്ത് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹമാണ് ലഭിച്ചതെന്നും പിതാവ് പറയുന്നു. ‘കുഞ്ഞിനെ കാണാതെ തിരക്കിയിറങ്ങിയപ്പോൾ ഷിത്ല ക്ഷേത്രത്തിന് പിന്നിലായുള്ള ഒഴിഞ്ഞ പ്രദേശത്തു നിന്നും മകന്‍റെ മൃതദേഹമാണ് ലഭിച്ചത്. ക്രൂരമായ മർദ്ദനമേറ്റിരുന്നു. രക്തത്തിൽ കുതിർന്ന നിലയിലായിരുന്ന ശരീരം’ ലളിത് പറഞ്ഞു. പിന്നാലെയാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Top