ഇതരമതസ്ഥനെ വിവാഹം ചെയ്ത മകളെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നു! പിതാവ് സഹോദരിയെ ബലാൽസംഗം ചെയ്തു കൊല്ലുന്നത് നോക്കി കാവൽ നിന്നത് സഹോദരനും!

മധ്യപ്രദേശ്: തീവ്രമത ചിന്തയിൽ കണ്ണില്ലാത്ത ക്രൂരത ! അന്യ മതക്കാരനെ വിവാഹം കഴിച്ച കുറ്റത്തിന് മകളെ സ്വന്തം പിതാവ് ബലാൽസംഗം ചെയ്തു കൊന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് . ഭോപാലിലെ റാത്തിബാദില്‍ ആണ്  ഇതരമതസ്ഥനെ വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്ത് കൊന്നത് . ഭോപ്പാലിലെ സമസ്ഗഡ് വന പ്രദേശത്ത് നിന്ന് യുവതിയുടെയും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. ഇതര മതസ്ഥനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു 24-കാരി ഇക്കഴിഞ്ഞ ദീപാവലി ദിവസം (നവംബര്‍ 4) കുഞ്ഞുമായി മൂത്ത സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു. നവംബര്‍ അഞ്ചിന് അഞ്ചുമാസം പ്രായമുള്ള യുവതിയുടെ കുഞ്ഞ് രോഗബാധിതനായി മരിച്ചു.

ഇക്കാര്യം പിതാവിനെ മൂത്ത സഹോദരി അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പിതാവും സഹോദരനും കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താനെന്ന വ്യാജേന യുവതിയെ വനപ്രദേശത്ത് എത്തിക്കുകയായിരുന്നു. അവിടെവെച്ച് 55 കാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹത്തിന് സമീപത്ത് വെച്ചായിരുന്നു കൊലപാതകം. ഈ സമയമെല്ലാം യുവതിയുടെ 25-കാരനായ സഹോദരന്‍ കാവല്‍ നില്‍ക്കുകയായിരുന്നു.
കൊലപാതകം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം വനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ സേഹോറിലെ ബില്‍സ്ഗഞ്ച് സ്വദേശിയായ യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. റായ്പൂരില്‍ ജോലി ചെയ്യുന്ന യുവതിയുടെ ഭര്‍ത്താവ് ഭാര്യയെയും കുട്ടിയും എവിടെയാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയതായി മൂത്ത സഹോദരി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമ മോഴി നല്‍കിയതാണ് നിര്‍ണ്ണായകമായത്. ചോദ്യംചെയ്യലില്‍ മരിച്ചത് തന്‌റെ സഹോദരിയാണെന്നും പിതാവും സഹോദരനുമാണ് കൊലപാതകം നടത്തിയെന്നും മൂത്ത സഹോദരി വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത പ്രതികള്‍ കുറ്റകൃത്യം സമ്മതിച്ചു.

Top