മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി..ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!..

മുംബൈ:മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു . വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്റെ ശരീരത്തിലൂടെയാണ് കാർ കയറിയിറങ്ങുന്നത് . വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വിഡിയോ പുറത്തുവിട്ടത്.മഹാരാഷ്ട്രയിലെ മൽവാനിയില്‍ വെള്ളിയാഴ്ചയാണു സംഭവം. ഗുരുതരമായി പരുക്കേറ്റ കുട്ടി ആരോഗ്യനില വീണ്ടെടുത്ത് ആശുപത്രി വിട്ടു. കാർ ഓടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസെട‌ുത്തിട്ടുണ്ട്. വീടിനു മുന്നിലെ റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശരീരത്തിൽ കാർ കയറുന്നതാണ് ദൃശ്യങ്ങൾ. വാഹനം വരുന്നതു കണ്ട കുട്ടിക്ക് ഓടിമാറാനുള്ള അവസരം കിട്ടിയില്ല. അതിനു മുൻപ് തന്നെ കാറിടിച്ചു.

 

Top