4 വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു; അധ്യാപകന്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ പാലി ജില്ലയില്‍ നാലുവയസ്സുള്ള ദലിത് ബാലികയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. സ്‌കൂളിലെ അധ്യാപകനായിരുന്ന രവി വഗോരിയ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് കുടുംബത്തിന്റെ ആരോപണം

സെപ്റ്റംബര്‍ 22ന് സ്‌കൂള്‍ പരിസരത്തു വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പരാതി. കുട്ടിയുടെ സ്വകാര്യഭാഗത്തു മുറിവുണ്ടെന്ന് അമ്മ സ്‌കൂളിലെ പ്രധാന അധ്യാപകനെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടി തന്നെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതായിരിക്കുമെന്നായിരുന്നു പ്രധാന അധ്യാപകന്റെ മറുപടി എന്ന് അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. പോക്‌സോ ചുമത്തി അധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top