സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ മാസ്‌കിന്റെ വില 249 ഡോളർ ;ഓട്ടോ സാനിറ്റൈസിങ്ങ് സംവിധാനമുള്ള മാസ്‌കിന്റെ പ്രത്യേകതകൾ ഏറെ

സ്വന്തം ലേഖകൻ

കൊച്ചി : കോവിഡ് കാലത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുന്ന ഒന്നാണ് സിനിമാതാരങ്ങളും സെലിബ്രിറ്റികളും ധരിക്കുന്ന മാസ്‌കുകളുടെ വില. ഇപ്പോൾ സംഗീത സംവിധായകനായ എ.ആർ റഹ്മാൻ ധരിച്ച മാസ്‌കാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുന്നത്.

ചെന്നൈയിലെ വാക്‌സനേഷൻ സെന്ററിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച ശേഷമുള്ള ഒരു ചിത്രമാണ് ആദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. റഹ്മാനോടൊപ്പം കൂടെ മകനുമുണ്ട്. വെളുത്ത നിറമുള്ള മാസ്‌കാണ് ഇരുവരും ധരിച്ചിരിക്കുന്നത്്.

99.7 ശതമാനം വരെ വായു ശുദ്ധീകരണമാണ് ഈ മാസ്‌ക് വാഗ്ദ്ധാനം ചെയ്യുന്നത്.ഓട്ടോ സാനിറ്റൈസിങ് യുവി സെറ്ററിലൈസിങ്ങ്‌ സംവിധാനവും മാസ്‌കിനുണ്ട്. 820 എം എഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയർ വെയറബിൾ എയർ പ്യൂരിഫയറിൽ ഘടിപ്പിച്ചിരിക്കുന്നത്.

രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 8 മണിക്കൂർ വരെ മാസ്‌ക് ഉപയോഗിക്കാനും സാധിക്കും. 249 ഡോളർ അതായത്ഏ കദേശം 18,148 രൂപയാണ് ഇതിന്റെ വില.

നടി ദീപിക പദുക്കോൺ ധരിച്ച മാസ്‌കിന്റെ വില നേരത്തെ ചർച്ചയായിരുന്നു. 25,000ത്തിലധികം രൂപ വിലമതിക്കുന്ന മാസ്‌കായിരുന്നു ദീപിക അന്ന് ധരിച്ചിരുന്നത്.

Top