തിരുവനന്തപുരം : കേരളം അതിസങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോൾ പിണറായി സർക്കാരിന്റെ ധൂർത്തതിന് ഒരു നിയന്ത്രണവും ഇല്ല . ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന് ഔദ്യോഗിക വസതിയും വാഹനവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ ഡല്‍ഹി കേരള ഹൗസിലാണ് സമ്പത്തിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം. സമ്പത്തിന് അനുവദിച്ച നാല് ജീവനക്കാരുടെ താമസവും കേരള ഹൗസിലാണ്. ജീവനക്കാര്‍ ഇവിടെ അനധികൃതമായി താമസിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുന്നത് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കാബിനറ്റ് റാങ്കോടെയാണ് മുന്‍ എം.പി എ.സമ്പത്തിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഡല്‍ഹി കേരളാ ഹൗസില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് നിയമനം നല്‍കിയത്. ഇതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടെയാണ് സമ്പത്തിന്റെ നിയമനം. കേരള ഹൗസില്‍ ഓഫീസ്, ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അസിസ്റ്റന്റ്, പിന്നെ വാഹനവും ഡ്രൈവറും. ഇങ്ങനെ നാല് സ്റ്റാഫ് അടക്കമാണ് സമ്പത്തിന് അനുവദിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ കാലാവധി തീരും വരെയാണ് നിയമനം.