കോവിഡ് കാലത്ത് ജനം നട്ടം തിരിയുമ്പോഴും പിണറായി സർക്കാരിന് ധൂര്‍ത്ത് !!

കൊറോണ ഭീഷണിയില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സാമ്പത്തിക നില പരുങ്ങലില്‍ ആണെങ്കിലും പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒട്ടും കുറവില്ല. ഡല്‍ഹി കേരള ഹൗസിലേക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വാങ്ങി നല്‍കുന്നത് പുതിയ എട്ടു കാറുകള്‍. അതിലൊന്ന് ഡല്‍ഹിയില്‍ പ്രത്യേക പണിയൊന്നുമില്ലാതെ തങ്ങുന്ന മുന്‍ എംപി സമ്പത്തിന്. സംസ്ഥാന-കേന്ദ്ര ബന്ധങ്ങള്‍ക്കുള്ള മധ്യസ്ഥന്‍ എന്ന തരത്തിലാണ് ക്യാമ്പിനറ്റ് പദവിയോടെ അനാവശ്യ തസ്തിക സൃഷ്ടിച്ച് സമ്പത്തിനെ ഡല്‍ഹിക്ക് അയച്ചത്. ഈ നിയമനം ഏറെ വിവാദവുമായിരുന്നു. ഏറ്റവും ഒടുവില്‍ ഡല്‍ഹി കേരള ഹൗസിലേക്കും നഗരകാര്യ ഡയറക്ടര്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കി.

Top