ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് ചരിത്രപരമായ വിധി പറയുന്നു. ആധാറിന് ഭാഗീകമായ അംഗീകാരം നല്‍കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്.
ആധാര്‍പദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. ആധാര്‍ സുരക്ഷക്ക് പരമ പ്രധാനമായ സ്ഥാനം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിക്കുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ കണക്ഷനും ആധാര്‍ നിര്‍ബന്ധമാക്കരുത്. പാന്‍കാര്‍ഡിനും നികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധം. സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും സുപ്രീം കോടതി.
സിബിഎസ്‌സി, നീറ്റ്, യുജിസി പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. ദേശീയസുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും സുപ്രീം കോടതി