വധശിക്ഷ വിധിക്കപ്പെട്ട്​ യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഹരജി ഇന്ന്​ സുപ്രീം കോടതി പരിഗണിക്കും

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട്​ യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട്​ സമര്‍പ്പിച്ച ഹരജി ഇന്ന്​ തന്നെ അടിയന്തിരമായി പരിഗണിക്കാന്‍ ഡല്‍ഹി ഹൈകോടതി ആക്ടിങ്​ ചീഫ്​ ജസ്റ്റിസ് നിര്‍ദേശം നല്‍കി.

ഇ​തേ തുടര്‍ന്ന്​ ഹരജി ജസ്റ്റിസ്​ കാമേശ്വര്‍ റാവുവിന്‍റെ ബെഞ്ച്​ ഇന്ന്​ പരിഗണിക്കാനായി ലിസ്റ്റ്​ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ആണ്​ അഡ്വ. സുഭാഷ്​ ചന്ദ്രന്‍ മുഖേന ഡല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയിലുണ്ട്​.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സന്‍ആയിലെ അപ്പീല്‍ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചത്​. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ അപ്പീല്‍കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു.

Top