ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി കേജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായും കേജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇരിക്കെയാണ് ആം ആദ്മി പാര്‍ട്ടി നിലപാട് അറിയിച്ചത് എന്നതാണ് ശ്രദ്ധേയം. ആം ആദ്മി കോണ്‍ഗ്രസ് സഖ്യം അടഞ്ഞ അധ്യായമാണെന്ന് സൂചിപ്പിക്കുന്നതാണ് കേജ്‌രിവാളിനെ വാക്കുകള്‍ സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് തങ്ങളോട് ഔദ്യോഗികമായി അറിയിച്ചതായി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും കേജ്‌രിവാള്‍ ആരോപിച്ചു. ഇന്നലെ മന്ത്രി ഗോപാല റായിയും സമാനമായ പ്രതികരണം നടത്തിയിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി വായുള്ള സഖ്യത്തെ ഒരിക്കല്‍പോലും അനുകൂലിച്ചിരുന്നില്ല. ഇതാണ് സഖ്യം ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകരുത് എന്നും അതിനാല്‍ കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറാകണമെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് ആദ്യം ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ സഖ്യം ഇല്ലെങ്കില്‍ ഹരിയാനയില്‍ എങ്കിലും സഖ്യമുണ്ടാക്കി ബി.ജെ.പിയെ തോല്‍പിക്കണമെന്ന് കേജ്‌രിവാള്‍ വരെ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി നേതൃനിര വിസമ്മതിച്ചിട്ടും പ്രവര്‍ത്തകരുടെ അഭിപ്രായം ശക്തി ആപ്ലിക്കേഷനിലൂടെ അറിയാന്‍ രാഹുല്‍ഗാന്ധി ശ്രമിച്ചത്. അഭിപ്രായസര്‍വ്വെ സഖ്യത്തിന് അനുകൂലമായിരുന്നു എന്നാണ് സൂചന. എന്നാല്‍ സഖ്യം ഉണ്ടാകേണ്ട എന്ന ഔദ്യോഗികമായി അറിയിച്ചതിനാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം നിര്‍ണായകമാകും.

Top