മൂത്രം നിറച്ച കുപ്പി വീട്ടിലെത്തിയത് ആമസോണില്‍ നിന്ന്

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ മാറി വരുന്നത് സ്ഥിരം വാര്‍ത്തയാണ്. ഓര്‍ഡര്‍ ചെയ്തത് മാറി വരാറുണ്ടെങ്കിലും ഞെട്ടിക്കുന്ന വസ്തുക്കള്‍ ലഭിക്കുന്നത് അപൂര്‍വ്വം. എന്നാല്‍ ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ ബുക്ക് ചെയ്ത ഉപഭോക്താവിന് പാക്ക് ചെയ്ത ബോക്സില്‍ മൂത്രം നിറച്ച കുപ്പിയാണ്.ഫെബ്രുവരി 10ന് തനിക്ക് ലഭിച്ചത് മൂത്രം നിറച്ച കുപ്പിയാണെന്ന് ചിത്ര സഹിതം ആമസോണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉപഭോക്താവ് പോസ്റ്റ് ചെയ്തത്. താന്‍ പകുതി പൊട്ടിച്ച നിലയിലുള്ള ബോക്സ് തുറന്നതും ഞെട്ടി. കൈ പല തവണ കഴുകിയിട്ടും തനിക്ക് തൃപ്തിയായില്ലെന്നും 30കാരന്‍ പറയുന്നു. ഇത് നഷ്ടപരിഹാരം ആഗ്രഹിച്ചല്ല പോസ്റ്റ് ചെയ്യുന്നത്. മറ്റൊരാള്‍ക്കാണ് ഇത് ലഭിക്കുന്നതെങ്കില്‍, അത് കുടിച്ചുനോക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നും ഇയാള്‍ ചോദിച്ചു. സംഭവത്തില്‍ ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു. സംഭവിച്ചതില്‍ മാപ്പ് ചോദിക്കുന്നതായും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി.ഡിസംബറില്‍ ആമസോണ്‍ ഡ്രൈവര്‍മാര്‍ പാര്‍സല്‍ ബോക്സില്‍ മൂത്രമൊഴിച്ച് വയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മൂത്രമൊഴിക്കാന്‍ പോലും സമയമില്ലാത്തതാണ് ഇതിന് കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഓരോരുത്തരും 12 മണിക്കൂറില്‍ കൂടുതലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ 11 മണിക്കൂറില്‍ കൂടുതല്‍ ഒരു ഡ്രൈവര്‍ പോലും ജോലി ചെയ്യരുതെന്ന് യുകെയില്‍ നിയമം അനുശാസിക്കുന്നുണ്ട്.

Latest
Widgets Magazine