പടിയിറങ്ങാന്‍ സമയമായി: ആരാധകരെ കണ്ണീരിലാഴ്ത്തി എബിഡിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക എക്കാലവും ഉയര്‍ത്തിക്കൊണ്ടു വന്ന താരങ്ങളില്‍ മികവുറ്റ കളിക്കാരനാണ് ഡിവില്ലിയേഴ്‌സ്. 2004ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയ താരം അന്ന് മുതല്‍ ടീമിന്റെ നെടുംതൂണായി എല്ലാ ഫോര്‍മാറ്റുകളിലും തകര്‍ത്താടി.

എബി ഡിവില്ലിയേഴ്‌സ് ഔദ്യോഗിക ആപ്ലിക്കേഷനിലൂടെയാണ് 34കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഏറെ പ്രശംസകള്‍ പിടിച്ചു പറ്റിയിട്ടുണ്ട്. അദ്ദേഹവും നായകന്‍ കോഹ്ലിയും ഏറെ പരിശ്രമിച്ചെങ്കിലും ടീം പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗില്‍ പകരം വെയ്ക്കാനാവാത്ത താരത്തെ നഷ്ടമാകുന്നത് ടീമിന് തിരിച്ചടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനമാണ്, ഞാന്‍ വളരെയധികം ആലോചിച്ചതിന് ശേഷമാണ് ഇത് ഞാന്‍ പടിയിറങ്ങാനുളള സമയമാണെന്ന് തിരിച്ചറിഞ്ഞത്. ടീം അംഗങ്ങള്‍ക്കും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കും ഞാന്‍ നന്ദി പറയുന്നു. കൂടാതെ രാജ്യത്തും ലോകം മുഴുവനും എന്നെ പിന്തുണച്ച ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു’ ഡിവില്ലിയേഴ്‌സ് ആപ്ലിക്കേഷനില്‍ വ്യക്തമാക്കി. വിദേശത്ത് ഇനി കളിക്കില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഐപിഎലിലും കളിക്കില്ല. 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി 20യിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് എബി ഡിവില്ലിയേഴ്സ് ഫാക്ടര്‍ ഏറെ ആശ്വാസം പകരുന്ന ഒന്നായിരുന്നു. പിങ്ക് ക്രിക്കറ്റെന്നാല്‍ ഡിവില്ലിയേഴ്സിന്റെ മത്സരം കൂടിയാണെന്നാണ് പറയപ്പെടുന്നത്. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെ എബി അതിവേഗ സെഞ്ചുറി നേടിയതും ഒരു പിങ്ക് ക്രിക്കറ്റ് മത്സരത്തിലാണ്. ഡിവില്ലിയേഴ്സ് ഫീല്‍ഡില്‍ എന്തുചെയ്യുന്നുവെന്നതിനേക്കാള്‍ ഫീല്‍ഡില്‍ ഉണ്ടെന്നത് തന്നെയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നേരത്തേ വ്യക്മതാക്കിയിട്ടുണ്ട്. അദ്ദേഹം ഫീല്‍ഡില്‍ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നും താരങ്ങള്‍ പറയാറുണ്ട്.

ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തറപറ്റിച്ച റിസ്റ്റ് ബൗളിംഗ് ഡിവില്ലിയേഴ്സിന് മുന്നില്‍ ഫലിക്കില്ലെന്നാണ് അവരുടെ ആരാധകരുടെ വിശ്വാസം. കാരണം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ലോകറാങ്കിംഗില്‍ കോഹ്ലിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്സിനുള്ളത്.

Top