യുവതി എത്തിയത് ഗര്‍ഭ പരിശോധനയ്ക്ക്; ഡോക്ടര്‍ ചെയ്തത് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന്

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ യുവതിയോട് ഡോക്ടര്‍ ചെയ്തത് കൊടും ക്രൂരത.

ഡോക്ടറുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ യുവതി നടത്തിയ നീക്കം രക്ഷപ്പെടുത്തിയത് ഒരു ജീവന്‍. നേരത്തെ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണം ശരിവയ്ക്കുന്ന നടപടികളാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരുനാഗപ്പള്ളി ആദിനാട് സ്വദേശി അനില്‍കുമാറിന്റെ ഭാര്യയും രണ്ടുമാസം ഗര്‍ഭിണിയുമായ പ്രവിതയാണ് പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയത്.

എന്നാല്‍ ഡോക്ടര്‍ കുറിച്ചുകൊടുത്തതാകട്ടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന്. ഇത് യുവതി കണ്ടെത്തുകയായിരുന്നു. യുവതി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.

ഗര്‍ഭ പരിശോധനയ്ക്കാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഷൈനിയുടെ അടുത്തെത്തിയതെന്ന് യുവതി പറയുന്നു. ഡോക്ടര്‍ മരുന്ന് കുറിച്ച് നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം യുവതി ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു.

കൈലിയും ടീഷര്‍ട്ടും വാങ്ങി ലേബര്‍ റൂമിലേക്ക് വരാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയും ചെയ്തു.

ഒരു കുട്ടിയുടെ അമ്മയാണ് പ്രവിത. ഡോക്ടറുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ യുവതി മെഡിക്കല്‍ സ്റ്റോറില്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞപ്പോഴാണ് യുവതിക്ക് മരുന്ന് എന്തിനാണെന്ന് ബോധ്യപ്പെട്ടത്.

ലേബര്‍ റൂമില്‍ നഴ്‌സുമാരോട് വിഷയം ചോദിച്ചു. സംഭവം ബോധ്യപ്പെട്ട അവര്‍ ഡോക്ടറോട് ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടെ നിന്നവരോടും യുവതി തിരക്കി.

ഡോക്ടര്‍ ദേഷ്യപ്പെട്ടാണ് തന്നോട് സംസാരിച്ചതെന്ന് പ്രവിത പറയുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. മെഡിക്കല്‍ സ്‌റ്റോറിലുള്ളവര്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു.

ഗര്‍ഭഛിദ്രം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സംഭവം ഈ ആരോപണത്തിന് ബലമേകിയിരിക്കുകയാണ്.

പ്രവിതക്ക് തൊട്ടുപിന്നില്‍ മറ്റൊരു യുവതി നിന്നിരുന്നു. ഇവര്‍ക്ക് കുറിച്ചുനല്‍കാനുള്ളത് മാറിയതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ആ യുവതിയോട് മരുന്ന് എഴുതി തന്നോ എന്ന് ഡോക്ടര്‍ ചോദിക്കുകയും ചെയ്തു.

സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ശ്രമം. ആരോഗ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.

Top