തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് പുതിയ കണക്കുകള്‍ തെളിയുന്നത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ട് നേടി ജയിക്കുമെന്ന് സര്‍വേയില്‍ പറയുന്നത്.
കേരളത്തില്‍ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടും. എല്‍.ഡി.എഫ് അഞ്ചുസീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ പറയുന്നു. കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കും. കാസര്‍കോട്ട് 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം പേരാണ് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് എന്‍.ഡി.എയ്ക്കുള്ളത്. കടുത്ത മത്സരം പ്രവചിക്കുന്ന കണ്ണൂരില്‍ 47 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം എല്‍.ഡി.എഫിനെ പിന്തുണക്കുന്നു.
കൊല്ലം യു.ഡി.എഫ് നേടുമെന്നാണ് സര്‍വേയില്‍ പറയുന്നത്. മാവേലിക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം ആലത്തൂര്‍ എല്‍.ഡി.എഫ് നേടും. കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയിലും യു.ഡി.എപ് വിജയിക്കുമെന്നാണ് സര്‍വേഫലം. കോംഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 42 ശതമാനം വോട്ട് നേടി യു.ഡി.എഫ് വിജയിക്കും. വടകരയില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നും സര്‍വേ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്ന് 5 ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മോശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.