റോഡരികിൽ നിർത്തിയിട്ട കാറിൽ അജ്ഞാത വാഹനം ഇടിച്ചു: വാഹനം ഇടിപ്പിച്ച മഹാനെ സഹകരിക്കുമല്ലോ ..! വൈറലായി സംവിധായകൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോട്ടയം: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ കണ്ടെത്താൻ സംവിധായകൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംവിധായകൻ ജൂഡ് ആൻ്റണി ജോസഫിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റാണ് വൈറലായി മാറിയത്. കുടമാളൂരിലെ ഭാര്യവീടിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്ത ജൂഡ് ആൻ്റണി ജോസഫിൻ്റെ കാറിനു പിന്നിലാണ് മറ്റൊരു കാർ ഇടിച്ച ശേഷം നിർത്താതെ പോയത്.

ഓം ശാന്തി ഓശാന , ഒരു മുത്തശ്ശി ഗഥ , അടക്കമുള്ള സിനിമകളുടെ സംവിധായകനാണ് ജൂഡ് ആൻ്റണി ജോസഫ്. ഇദ്ദേഹത്തിൻ്റെ ഭാര്യ വീട് കുടമാളൂരിലാണ്. വിഷു ദിനത്തിലാണ് ഇദ്ദേഹം ഇവിടെ വീട്ടിലെത്തിയത്. വിഷു ദിനത്തിൽ വീടിന് മുന്നിലെ റോഡരികിൽ ഇദേഹം വാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇതിനിടെയാണ് റോഡിലൂടെ പോയ വാഹനം ജൂഡിൻ്റെ കാറിനു പിന്നിൽ ഇടിച്ചത്.

ജൂഡിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ –

ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ , ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്ബന്ധമാണ്. അതിന് സഹകരിക്കണം.

മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?
എന്റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത .
(കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളിൽ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാർ ഉള്ള നാടല്ലേ. അത്ഭുതമില്ല)

എന്നാൽ , ജൂഡിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് ചുവട്ടിൽ അതിരൂക്ഷമായ കമൻ്റുകളും സൈബർ ആക്രമണവും ഇതിനിടെ നിരന്നിട്ടുണ്ട്. റോഡിൽ അശാസ്ത്രീയമായി പാർക്ക് ചെയ്ത ജൂഡിൻ്റെ കാറാണ് അപകടത്തിന് കാരണം എന്നാണ് സോഷ്യൽ മീഡിയയിലെ സൈബർ ഗതാഗത വിദഗ്ധർ ആരോപിക്കുന്നത്. അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഇപ്പോൾ ജൂഡിനെതിരെ ഉണ്ടാകുന്നത്.ജൂഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബർ ലോകത്ത് പ്രതികരണങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്.

Top