മഷി പുരട്ടുന്നത് അക്കൗണ്ടില്ലാത്ത ശാഖയിൽ മാത്രം; പദ്ധതി പാളിയതോടെ ഇളവുകളുമായി റിസർവ് ബാങ്ക്

സ്വന്തം ലേഖകൻ

ദില്ലി: നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയിൽ നോട്ടു മാറുന്നവർക്ക് ചില ഇളവുകൾ റിസർവ് ബാങ്ക് പ്രാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചിൽ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലിൽ മഷി പുരട്ടില്ല.
പഴയ നോട്ടുകൾ കൈമാറാൻ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകണമെന്ന വ്യവസ്ഥയിലും ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ നോട്ട് മാറാൻ എത്തുന്നവർ നിർബന്ധമായും തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ ഹാജരാക്കണം. നോട്ട് മാറാൻ എത്തുന്നവർ പൂരിപ്പിച്ച് നൽകുന്ന ഫോമിലെ വിവരങ്ങളുമായി ഒത്തു നോക്കാനായാണ് ഇത്. നോട്ട് മാറാൻ എത്തുന്നവരിൽ നിന്ന് ഇതുവരെ നിർബന്ധമായും തിരിച്ചറിയൽ രേഖയുടെ പകർപ്പുകളും ബാങ്കുകൾ വാങ്ങിയിരുന്നു.
5000 രൂപയിലധികമുള്ള ട്രെയിൻ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നൽകില്ല. ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമെ പണം റീഫണ്ട് ചെയ്യൂ. ഈ മാസം 24 വരെയാണ് ടിക്കറ്റ് റദ്ദാക്കലിനുള്ള നിയന്ത്രണം. ട്രെയിനിൽ വൻതുകയ്ക്ക് എസി ടിക്കറ്റുകൾ ബുക്ക് ചെയ്തശേഷം റദ്ദാക്കി പണമാക്കി മാറ്റുന്നകാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് റിസർവ് ബാങ്ക് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top