ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്ക്

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ക്യാംപസിലെ മരം വീണു വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറു വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റിട്ടണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ അമല മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരെല്ലാം ശ്രീകൃഷ്ണ കോളജിലെ വിദ്യാര്‍ത്ഥികളാണ്.

കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോല്‍സവം നടന്നുകൊണ്ടിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കോളജ് ക്യാംപസിലെ മുട്ടിമരമാണു ശക്തമായ കാറ്റില്‍ കടപുഴകി വീണത്. മരം വീഴുന്നതു കണ്ട് ഇവര്‍ ഭയന്ന് ഓടിമാറിയപ്പോഴാണ് അപകടം. മരിച്ച വിദ്യാര്‍ത്ഥിനിയുടെ മുഖം അപകടത്തില്‍ തകര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥികള്‍ വേദികളിലേക്കു വന്നുകൊണ്ടിരിക്കെയാണ് മരം കടപുഴകി വീണത്. വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്ത സ്ഥലത്തേക്കാണ് മരം വീണത്. മൂന്നു കാറുകള്‍ക്കും നാശം സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോല്‍സവം നിര്‍ത്തിവച്ചു. ഇന്നലെയാണ് മല്‍സരങ്ങള്‍ തുടങ്ങിയത്. മറ്റു കോളജുകളില്‍ നിന്നുള്ള ഒട്ടേറെ കുട്ടികള്‍ അവിടെയുണ്ട്.

Top