ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടും; കുപ്രചരണങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കും; പുതുപ്പള്ളിയില്‍ മുഴുവന്‍ സമയപ്രചാരണത്തിന് ഉണ്ടാവും; സഹോദരി അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മന്‍. കുപ്രചരണങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കുമെന്നും ചാണ്ടി ഉമ്മനൊപ്പം മുഴുവന്‍ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു പറഞ്ഞു.

”തികഞ്ഞ ആത്മവിശ്വാസത്തോടു കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. പൂതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം കുറിക്കുക തന്നെ ചെയ്യും. ചാണ്ടിയാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍, സ്ഥാനാര്‍ഥിയായി ചാണ്ടിയെ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷവും നന്ദിയുമുണ്ട്. പുതുപ്പള്ളിയില്‍ മുഴുവന്‍ സമയപ്രചാരണത്തിനുണ്ടാവും”.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വര്‍ഷം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകള്‍ കൊണ്ട് വേട്ടയാടി. അന്ത്യ യാത്രയില്‍ വന്ന ജനങ്ങള്‍ ആരും വിളിച്ച് വന്നതല്ല ഇനിയും ഉമ്മന്‍ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും അച്ചു പറഞ്ഞു.

Top