അച്ചു ഉമ്മന്‍ വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്ത്; ചിത്രങ്ങള്‍ പങ്കുവെച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്ചു ഉമ്മന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച് വന്‍ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നത്. ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കുശേഷം കണ്ടന്റ് ക്രിയേഷന്‍ ജോലിയിലേക്കു മടങ്ങി അച്ചു ഉമ്മന്‍. കണ്ടന്റ് ക്രിയേഷന്‍ കലയെ ആലിംഗനം ചെയ്യാന്‍ താനിതാ തിരിച്ചെത്തിയിരിക്കുന്നുവെന്ന അടിക്കുറിപ്പുമായി അച്ചു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഡാഷ് ആന്‍ഡ് ഡോട്ടിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടില്‍ ഗുച്ചിയുടെ ബാഗ് പിടിച്ചുനില്‍ക്കുന്ന ചിത്രം അച്ചു പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞു ജോലിയില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ചിത്രമാണ് അച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വസ്ത്രത്തിന്റെയും കൈയിലുള്ള ബാഗിന്റെയും ബ്രാന്‍ഡ് നാമങ്ങളടക്കം അവര്‍ പങ്കുവച്ചത്. ജോലി ചെയ്യുന്ന ദുബൈ ആണ് ലൊക്കേഷനായി ചേര്‍ത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top