ഡയാന കയ്യിലെ ബാഗ് ഉപയോഗിച്ചത് ക്യാമറകളുടെ തുറിച്ച് നോട്ടം തടുക്കാന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രങ്ങള്‍ കഥ പറയുന്നു

പാപ്പരാസികളുടെ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡയാന കാര്‍ ആക്‌സിഡന്റായി മരണപ്പെടുന്നത്. ഡയാനയുടെ ഫോട്ടോ അത്രയ്ക്ക് ആവശ്യക്കാരുള്ളതായിരുന്നു. എന്നാല്‍ ഒട്ടുമിക്ക ഫേട്ടോകളിലും ഡയാനയുടെ കയ്യില്‍ ഒരു ബാഗ് കാണാനാകും. ഡയാനയുടെ വളരെ പ്രശസ്തമായൊരു ചിത്രമുണ്ട് വയലറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് കാറില്‍ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങുന്ന ഡയാന വസ്ത്രത്തിന്റെ അതേ നിറമുള്ള ക്ലച്ച് ബാഗ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്.

Related image

ആ ഫോട്ടോയില്‍ മാത്രമല്ല ക്ലച്ച് ബാഗില്ലാതെ ഡയാനയെ കാണുക അപൂര്‍വ്വം. ഡയാന ജീവിച്ചിരുന്നപ്പോള്‍ മുതലുള്ള സംശയമാണ് ഡയാനയ്ക്ക് എന്താണ് ക്ലച്ച് ബാഗുകളോട് ഇത്രയും പ്രിയം. മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ആ സംശയം മാറിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ സംശയത്തിന് ഉത്തരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Image result for diana in her bag

കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോഗ്രാഫറുടെ കാമറകണ്ണുകളില്‍ നിന്നും മാറിടത്തെ മറച്ചുപിടിയ്ക്കാനാണ് ഡയാന ക്ലച്ച് ബാഗുകളെ ഉപയോഗിച്ചിരുന്നതത്രെ. ഡയാനയുടെ ഫാഷന്‍ ഡിസൈനറായിരുന്ന സന്യ ഡിന്‍ഡ്മാര്‍ക്ക് അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കൈകള്‍ക്കുണ്ടാകുന്ന വിറയല്‍ മറയ്ക്കാനാനും ഡയാന ക്ലച്ച് ബാഗുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്ന ഡയാന എവിടെ പ്രത്യക്ഷപ്പെട്ടാലും ഫോട്ടോഗ്രാഫര്‍മാരും ജനങ്ങളും ഡയാനയെ പൊതിയുക പതിവായിരുന്നു.

diana at swan lake

അപ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദവും അതിനെ തുടര്‍ന്നുണ്ടാകുന്ന വിറയലും മറികടക്കാനാനും കൂടിയാണ് ഡയാന എപ്പോഴും ക്ലച്ച് ബാഗിനെ ഒപ്പം കൂട്ടിയത്.

Top