ഗ്ലാമറസ് ലുക്കില്‍ ഭാമ; ചിത്രങ്ങള്‍ വൈറല്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഭാമ. സിനിമയില്‍ കൂടുതലും നാടന്‍ വേഷങ്ങള്‍ ചെയ്തിരുന്ന താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചിത്രങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഭാമ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ലണ്ടന്‍ യാത്രയ്ക്കിടെ താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിളക്കമുള്ള പച്ച ലൂസ് ടോപ്പും കൂളിംഗ് ഗ്ലാസും ബൂട്ട്‌സും അഴിച്ചിട്ട തലമുടിയുമായി ഗ്ലാമറസ് ലുക്കിലാണ് ഭാമ പ്രത്യക്ഷപ്പെടുന്നത് . ഡബിള്‍ ഡെക്കര്‍ ബസും ക്ലോക്ക് ടവറും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണാം . ഭാമതന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

2018 ല്‍ റിലീസ് ചെയ്ത ‘ഖിലാഫത്ത്’ എന്ന ചിത്രത്തിലാണ് ഭാമ അവസാനം അഭിനയിച്ചത് . പിന്നീട് 2020 ല്‍ ബിസിനസുകരനായ അരുണിനെ താരം വിവാഹം ചെയ്തു.

Top