മേക്കപ്പിന്റെ ഒരു കഴിവേ..കൊച്ചുമകള്‍ മുത്തശ്ശിയെ മാറ്റിയത് കണ്ടാല്‍ ഞെട്ടും

makeup

സഗ്രെബ്: മേക്കപ്പുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്‌നമേയല്ല. ന്യൂജനറേഷന്‍ തരുണീമണികളുടെ പ്രധാന അവിഭാജ്യ ഘടകമാണല്ലോ മേക്കപ്പ്. മുഖത്ത് ചായം പൂശാതെ പുറത്തിറങ്ങാന്‍ ചിലര്‍ക്ക് മടിയാണ്. ആണ്‍കുട്ടിയെ മേക്കപ്പ് കൊണ്ട് പെണ്‍കുട്ടി ആ്ക്കിയ വാര്‍ത്തകള്‍ ഒട്ടേറെ കണ്ടിട്ടുണ്ട്. ഇവിടെ 80കാരിയായ മുത്തശ്ശിയെ 35-40 വയസ്സുള്ള സ്ത്രീ ആക്കിയിരിക്കുകയാണ് കൊച്ചുമകള്‍.

മേക്കപ്പിട്ട് സുന്ദരിയാക്കിയ മുത്തശ്ശിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നു. എണ്‍പത്കാരിയായ മുത്തശ്ശിയുടെ ചിത്രങ്ങളാണ് തരംഗമാകുന്നത്.
ലിവി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ക്രൊയേഷ്യന്‍ സ്വദേശിനിയാണ് ഈ മുത്തശ്ശി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ കൊച്ചുമകള്‍ ടീ ഫ്ളെഗോയാണ് ലിവിയയ്ക്ക് മേക്കപ്പിട്ട് നല്‍കിയത്. പ്രത്യേകം തയ്യാറാക്കിയ നിറങ്ങളാണ് മുത്തശ്ശിക്കുവേണ്ടി കൊച്ചുമകള്‍ ഒരുക്കിയത്. സുന്ദരിയായ മുത്തശ്ശിക്ക് ഇന്റര്‍നെറ്റില്‍ ‘ഗ്ലാം മാ’ എന്ന പേരുമിട്ടു.

Top