തിരുവനന്തപുരം :മുന്‍ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പിന്തുണച്ച് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. നടപടി പിന്‍വലിച്ച് ലത്തീഫിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നും പ്രകടനം നടത്തിയത്.പാർട്ടിയിൽ സുധാകരൻ ഒറ്റപ്പെടുകയാണ് .പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കെണിയിൽ കെ സുധാകരൻ വീണു! അതാണ് ഈ നടപടിക്ക് കാരണം വി.ഡി.സതീശന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സുധാകരന്‍ ലത്തീഫിനെതിരെ നടപടി പ്രഖ്യാപിച്ചതെന്നാണ് വിവരം. പക്ഷെ പ്രതിഷേധം ശക്തമായതോടെ സതീശന്‍ സുധാകരന്റെ തലയില്‍ വച്ച് വിഷയത്തില്‍ നിന്ന് തലയൂരി. ഇക്കാര്യത്തില്‍ സുധാരകരന് വലിയ നീരസമുണ്ടെന്നാണ് സൂചന.സുധാകരനും സതീശനെയും തമ്മിൽ തുറന്ന യുദ്ധം ഉടൻ ഉണ്ടാകുമെന്നും സൂചനകളുണ്ട് .
തലസ്ഥാനത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള നടപടിയില്‍ ഒറ്റപ്പെതുകയാണ് കെ.സുധാകരന്‍. എം.എ ലത്തീനെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ എ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം. ലത്തീഫ് അനുകൂലികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തത് ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയതിനാല്‍ ആണെന്ന് കെ.സുധാകരന്‍.
തലസ്ഥാനത്തെ എ വിഭാഗത്തിന്റെ ശക്തനായ നേതാവ് എം.എ ലത്തിഫിനെതിരെയുള്ള നടപടിയില്‍ അതിശക്തമായ പ്രതിഷേധമാണ് കെ.സുധാകരനെതിരെ ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന ആവശ്യം എ വിഭാഗം നേതാക്കള്‍ സുധാകരനെ നേരിട്ട് അറിയിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം. നഗരത്തില്‍ ലത്തീഫ് അനുകൂലികള്‍ പ്രകടനം നടത്തി. പെരുമഴയത്തും കെ.സുധാകരനെതിരെ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
മ്യൂസിയത്തെ കെ.കരുണാകന്‍ പ്രതിമക്കുമുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പാളയത്തെ ആര്‍.ശങ്കര്‍ പ്രതിമക്ക് മുന്നിലാണ് അവസാനിച്ചത്. നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.അതേസമയം ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തത് ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയതിനാല്‍ ആണെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു.
അതേസമയം, ലത്തീഫിനെതിരെയുള്ള നടപടിയെ ന്യായീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന ആരോപണവും സുധാകരന്‍ തള്ളി. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. തുടരന്വേഷണത്തില്‍ ലത്തീഫിന് പറയാനുള്ളത് കേള്‍ക്കുമെന്നും പാര്‍ട്ടിക്കെതിരായ പ്രകടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ ആറ് മാസത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയാണ് നടപടിയെ ന്യായീകരിച്ച് സുധാകരന്‍ തന്നെ രംഗത്തെത്തിയത്.