കോട്ടയം : മംഗളം ചാനലിലെ വനിത സ്റ്റാഫിനെ അപമാനിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവിട്ട ചീഫ് ക്യാമറാമാനെ രാജി വെപ്പിച്ച് കേസ് അട്ടിമറിക്കാൻ ഗൂഢനീക്കം .ഹണി ട്രാപ്പിന്റെ മറ്റൊരു മുഖം കൊടുത്ത് മംഗളത്തിലെ ചിലർ നടത്തിയ മദ്യ ട്രാപ്പിൽ വീണുപോയി അതിഗുരുതരമായ വെളിപ്പെടുത്തലുകളുടെ ഓഡിയോ പുറത്തുവിട്ട മംഗളത്തിലെ ചീഫ് ക്യാമറാമാൻ ഷാഫിയിൽ നിന്നും രാജിക്കത്ത് എഴുതി വാങ്ങി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത് .ചാനൽ മേധാവിയുടെ നീക്കത്തെ പരസുയമായി വെല്ലുവിളിച്ച വനിതയാണ് ആണ് ഈ നീക്കത്തിന്റെയും പിന്നിൽ എന്നും സൂചനയും ആരോപണവും ചാരക്കേസിലെ ‘മറിയം റഷീദയെപ്പോലെ മംഗളം ചാനലിനെ നശിപ്പിക്കാൻ ക്വൊട്ടേഷൻ ഏറ്റെടുത്ത ‘ഒരു വലിയ സംഘം ചാനലിന്റെ മുഖ്യനെ തന്നെ ലക്ഷ്യമിട്ട് നടത്തിയ ഗൂഡാലോചന തലനാരിഴക്ക് പിഴക്കുകയും ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവരുകയും ചെയ്തപ്പോൾ ‘മദ്യ ട്രാപ്പ് നടത്തിയ സംഘത്തിന് പിഴക്കുകയായിരുന്നു .മംഗളം ചാനലിലെ വനിതകളെ അപമാനിച്ചു’ അതിൽ കേസുണ്ട് എന്നും ചാനൽ മേധാവി തന്നെ വെളിപ്പെടുത്തിയപ്പോൾ ‘അത് ഓൺലൈൻ മനോരോഗി ‘എന്ന് വിളിച്ച് ചാനൽ മേധാവിയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത് വന്നത് ‘വനിതാ സംരക്ഷക എന്ന് മുഖപുസ്തകത്തിൽ വീമ്പിളക്കുന്ന മംഗളത്തിലെ ‘വെറും പ്രൊബേഷനറി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയ സുനിത ദേവദാസ് ആയിരുന്നു .തന്റെ ഫെയ്‌സ് ബുക്ക് വാലിൽ ആണ് ചാനൽ മേധാവിയെ വെല്ലുവിളിച്ചുകൊണ്ട് പോസ്റ്റിട്ടത്.
‘‘ ഇവിടെ ആരും ആരെയും ചൂഷണം ചെയ്യുന്നില്ല പ്രത്യകിച്ച് പെൺകുട്ടികളെ -സുനിത പറയുന്നു….
ചാനൽ മേധാവി അജിത് കുമാർ പറയുന്നു -‘‘ഞങ്ങളുടെ ഒരു ക്യാമറ മാൻ ഒരു വനിതാ ജീവനക്കാരിയേ അപമാനിച്ചിരിക്കുന്നു’
സുനിത പറയുന്നു’‘ ഇവിടെ നിലവിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ സുരക്ഷിതരാണ് . എല്ലാ അർത്ഥത്തിലും . അഭിമാനത്തോടെ , ആത്മവിശ്വാസത്തോടെയാണ് ഇവിടെ പെൺകുട്ടികൾ ജീവിക്കുന്നതും തൊഴിൽ എടുക്കുന്നതും .”
അജിത് കുമാർ പറയുന്നു :ഇതുമായി ബന്ധപ്പെട്ട ഓഡിയോ എന്റെ അടുത്ത് എത്തിക്കുകയും ആയത് ഞാൻ കേൾക്കുകയും ചെയ്തിരുന്നു. പ്രോഗ്രാം അഡ്വൈസർ കൂടിയായ അഭിഭാഷകനോടൊപ്പം ആയിരുന്നു ഇത് കേട്ടത്.ഞങ്ങൾക്ക് ഇതിൽ കേസുണ്ട് എന്ന് ബോധ്യപ്പെടുകയും ആ ക്യാമറമാനെ വിശദീകരണം പോലും ചോദിക്കാതെ സസ്പെന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.
സുനിത പറയുന്നു :അവരെയൊക്കെ മംഗളം സ്നേഹത്തോടെ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ട് . അവരൊക്കെ സുരക്ഷിതരാണ് ”
ചാനൽ മേധാവി അജിത് കുമാർ പറയുന്നു :ഇത് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട് . രണ്ട് പെൺകുട്ടികൾ അവർക്ക് മുന്നിൽ പരാതി നല്കിയിട്ടുണ്ട്.”
പരാതിയിൽ ‘ഒരു കേസുണ്ട് ‘ എന്നാ ചാനൽ മേധാവി പറയുന്നത് …ആ വനിതകളക്ക് നീതി നടപ്പിലാക്കാനും അവരുടെ പരാതിയിൽ തീരുമാനം എടുക്കാനും വനിതകൾ അംഗങ്ങൾ ആയ കമ്മറ്റി രൂപീകരിക്കുകയും അവർ അന്വോഷണം -തെളിവെടുപ്പ് എന്നിവ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറിക്കാനായിട്ടാണ് സുനിത എന്ന വനിതാ പ്രൊബേഷനറി ഉദ്യോഗസ്ഥ ശ്രമിച്ചത് . ചാനൽ മേധാവിയുടെ വെളിപ്പെടുത്തലോടെ മംഗളത്തിലെ വനിതകൾ അപമാനിക്കപ്പെട്ടു എന്ന് ലോകം മുഴുവൻ അറിഞ്ഞപ്പോൾ ‘സ്ത്രീപക്ഷ വാദി എന്ന് വീമ്പിളക്കിയവർ ‘സ്ത്രീകളെ ഉപയോഗിച്ച് സ്ത്രീവിരുദ്ധത നടപ്പിലാക്കുന്നത് പുറത്തായതിന്റെ ജാള്യതയിൽ ‘ക്യാമറാമാന്റെ രാജി എഴുതി വാങ്ങി ‘അതിൽ ഒരു കേസ് ഉണ്ട് എന്നത് മായിച്ചു കളയാനുള്ള അതി ഗുരുതരമായ നിയമലംഘനം ആണ് നടക്കുന്നത് .ഇവിടെ വനിതകളെ അപമാനിച്ച പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ചാനൽ മേധാവി ശ്രമിക്കുമ്പോൾ ഇരകൾക്ക് നീതി കിട്ടാതിരിക്കാൻ ‘അവിടെ സ്ത്രീകൾക്ക് എതിരെ ഒരു പരാതിയും ഇല്ലാ എന്ന് പരസ്യമായി വെല്ലുവിളിച്ചത് വനിതാ പ്രൊബേഷനറി ഓഫീസർ ആണ് .നിയമ കുരുക്കിൽ നിന്നും കരകയറാൻ കേസ് അട്ടിമറിക്കപ്പെട്ടു .വനിതകളെ അപമാനിച്ചു എന്ന് ചാനൽ മേധാവി പറഞ്ഞു .അന്വോഷണം നടത്തി ചീഫ് ക്യാമറാമാൻ ഷാഫിക്ക് എതിരെ നടപടി വന്നാൽ ‘ക്രിമിനൽ കേസിൽ പ്രതിയാക്കാൻ സാധ്യത ഉള്ളതിനാൽ ആണ് വനിതകളെ തള്ളിപ്പറഞ്ഞ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് .
.സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ട ചീഫിനെ വെല്ലുവിളിച്ചുകൊണ്ട് ഇരയെ സംരക്ഷിക്കാതെ പ്രതിക്ക് അനുകൂലമായ നിലപാട് സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തുല്യം .അത് വെളിപ്പെടുത്തി ഓൺലൈൻ പത്രത്തിൽ പ്രസ്ഥാവന കൊടുത്ത ചാനൽ മേധാവിയെ ‘ഓൺലൈൻ മനോരോഗി ‘എന്ന് വരെ വിളിക്കാൻ തയ്യാറായതും അന്വോഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഹണി ട്രാപ്പ് പോലെ മെൻ ട്രാപ്പ് നടത്തി എന്നാണ് ഷാഫിയുടെ ആരോപണം . ഇവർ പീഡകരെ സംരക്ഷിക്കാൻ ക്വൊട്ടേഷൻ എടുത്തവരോ …ആ പെണ്കുട്ടികൾക്ക് പരാതിയിൽ നീതി കിട്ടാതിരിക്കാനാണോ ?’ട്രാപ്പ് പ്ലാൻ ചെയ്തു എന്ന ഗൂഡാലോചനയിൽ പ്രധാനി എന്ന് ചീഫ് ക്യാമറാ മാൻ ഷാഫിയുടെ ആരോപണത്തിനു സ്ഥിരീകരണമായിട്ടാണ് സുനിതയുടെ പോസ്റ്റും വെല്ലുവിളിയും .കള്ളം പൊളിഞ്ഞതിലുള്ള ആധിയും .ജീവിക്കുന്ന തെളിവുകൾ പുറത്തുവരുമ്പോൾ ഗൂഡാലോചനയും പുറത്തുവരും .അവിടെ ആരാണ് നിയത്തിനു മുന്നിൽ എത്തുന്നത് എന്നും കാത്തിരിക്കാം .മാധ്യമലോകത്തെ അതികായകനും വിദ്യാസമ്പന്നനുമായ അജിത് കുമാർ ഒരിക്കലും നീതിക്ക് എതിരായി പ്രവർത്തിക്കുന്ന ആളല്ലെന്ന് സസ്പെൻഷനിലായ ഷാഫി പറയുന്നു .
വിദേശ ജോലി വാഗ്ദാനവും ഗൂഢ നീക്കവും ഗൂഡാലോചനയും നടത്തിയത് ആർ ?’ കേരളത്തിലെ വാരികയിൽ ആദ്യ ഹണിട്രാപ്പിലെ എഡിറ്റിങ് കേസ് കൊണ്ടുവന്നത് ആർ ?ഞെട്ടിക്കുന്ന തെളിവുകൾ കേരളത്തിന് താങ്ങാനാകുമോ ? സ്ത്രീകളെ അപമാനിക്കുന്ന പ്രതികളെ രക്ഷിക്കാൻ രാജിയുടെ ‘തന്ത്രം ബലവത്താകുമോ ? പുറത്തുവരാൻ പോകുന്ന ഭൂതം കേരളത്തെ വിഴുങ്ങുമോ ?സ്ത്രീസുരക്ഷക്കായി ചാനൽ മേധാവി ശരിയായ പാതയിൽ മുന്നോട്ട് പോയപ്പോൾ, അതിനെ അട്ടിമറിച്ച് സ്ത്രീവിരുദ്ധത നടത്തുന്നതിന് പിന്നിലെ ഗൂഢനീക്കം എന്തിന് ?ചാനലിനെ തകർക്കാനുള്ള ക്വൊട്ടേഷനോ ?കാത്തിരിക്കാം .
മംഗളത്തിലെ വനിതകളെ അപമാനിച്ചു എന്ന പരാതിയിൽ അന്വോഷണം നടത്തത്തിൽ നടപടി എടുക്കാൻ മിസ് .മോഹൻ അടക്കം രണ്ട് വനിതകളും ശശി എന്ന അഭിഭാഷകനും അടങ്ങിയ അന്വോഷണം കമ്മറ്റിയുടെ തീരുമാനം പത്താത്തിയതി വരും .അതിനുമുൻപ് ഷാഫിയെ കൊണ്ട് രാജിവെപ്പിച്ച് ‘പരാതി ഇല്ലാ എന്നത് വരുത്തി തീർക്കുക എന്നത് ‘മംഗളത്തിൽ എല്ലാവരും സുരക്ഷിതർ എന്ന് പോസ്റ്റിറക്കി വെട്ടിലായവരുടെ ആവശ്യവും നിയമ നടപടിയെ ഭയന്നുമാണ് .ഒരു കുരുക്ക് അഴിയുമ്പോൾ മറ്റൊരു വലുത് പുറകെ വരുമോ ?