കാനഡയിൽ നിന്നെത്തിയ സിഒഒ ഗേറ്റ് മുതൽ പീഡിപ്പിക്കുന്നു..ശമ്പളം ഇല്ല, വാർത്തയും പണിയും മുടക്കി മംഗളം ചാനലിൽ സമരം.ഓഫീസ് ഉപരോധിച്ച് മുഴുവൻ ജീവനക്കാരും

തിരുവനന്തപുരം: വാർത്തയും പണിയും മുടക്കി മംഗളം ചാനലിൽ സമരം.കാനഡയിൽ നിന്നുമെത്തിയ സിഒഒ സുനിത ദേവദാസ് ചാനലിന്റെ ഗേറ്റ് മുതൽ പീഡിപ്പിക്കുന്നു. മംഗളം ചാനലിൽ ശമ്പളം കിട്ടാത്തതിനാൽ സമരം ചെയ്യുന്ന ഒരു ജീവനക്കാരൻ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്. ചാനലിലെ പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.ബുദ്ധിപരമല്ലാതെ ചാനൽ മേധാവി എടുത്ത തീരുമാനം അവരെ ചാനലിന്റെ പൂട്ടലിൽ എത്തിച്ചിരിക്കുന്നു .ഇന്ന് പണം തരാതെ വാർത്ത ഇല്ലെന്ന് പറഞ്ഞ് ജീവനക്കാർ സമരം ചെയ്തു..മലയാള ചാനൽ ചരിത്രത്തിൽ വീണ്ടും ചരിത്രം എഴുതി മംഗളം ചാനൽ. മാസങ്ങളായി ശംബളം കുടിശികയാകുന്നു. 7000 രൂപ മാസ വേതനം നല്കുന്ന സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ട്രയിനികൾക്ക് പോലും മാസത്തേ വേതനം കിട്ടിയില്ല. ഇന്ന് രാവിലെ പത്തുമണി മുതൽ ആണ് ചാനൽ ജീവനക്കാർ ഒന്നടങ്കം സമരത്തിലേക്ക് നീങ്ങിയത് . ശമ്പളം നൽകാത്തത് കൊണ്ട് ജീവനക്കാരുടെ കൂട്ടരാജി കൊണ്ട് പൊറുതി മുട്ടിയിരുന്ന മംഗളത്തിൽ ജീവനക്കാർ ആരംഭിച്ച സമരം പൊതുജനം അറിയാതിരിക്കാൻ ചാനൽ മേധാവികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് . മംഗളം ചാനലിനുള്ളിലെ അസ്വാരസ്യങ്ങൾ തുടക്കം മുതൽ പുറത്തു വിട്ടത് ഡെയിലി ഇന്ത്യൻ ഹെറാൾഡ് ആയിരുന്നു .

രോഷം അണപെട്ടിയപ്പോഴാണ് എഡിറ്റോറിയൽ വിഭാഗത്തിലെ അടക്കം ജീവനക്കാർ ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധത്തിൽ ചാനലിലെ വാർത്താസംപ്രേഷണം മുടങ്ങി. പത്ത് മണിക്ക് വാർത്ത പോകേണ്ട സ്ഥാനത്ത് ഇപ്പോൾ പോകുന്നത് സന്തോഷ് പണ്ഡിറ്റുമായുള്ള അഭിമുഖ പരിപാടിയായ ഹോട്ട് സീറ്റാണ്. ചുരുക്കത്തിൽ ചാനലിന്റെ മുഖം രക്ഷിക്കാൻ സന്തോഷ് പണ്ഡിറ്റ് വേണ്ടി വന്നു എന്നർത്ഥം. ശമ്പളം മുടങ്ങുന്നത് പതിവായതോടു കൂടിയാണ് ജീവനക്കാർ ഗതികെട്ട് സമരത്തിന് ഇറങ്ങിയത്.mamgalam66

ശമ്പള പ്രശനം അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചാതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാർ അറിയിച്ചിരിക്കുന്നത്. മംഗളം പത്രത്തിന്റെ കീഴിൽ തുടങ്ങിയ ചാനൽ തുടക്കം മുതൽ വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു. മന്ത്രി എ കെ ശശീന്ദ്രനെ ഫോൺകെണിയിൽ കുരുക്കി രാജിവെക്കാൻ സാഹചര്യമൊരുക്കിയ ചാനലിലെ പ്രമുഖർ അറസ്റ്റിലായി ജയിലിൽ കഴിയേണ്ട സാഹചര്യവും ഉണ്ടായിരുന്നു.ഇതിനൊക്കെ ശേഷമാണ് ചാനലിൽ മുഖം മിനക്കൽ നടപടിയുടെ ഭാഗമായി സുനിത ദേവദാസിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിയമിച്ചത്. സുനിതയുടെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.SV PRADEEP -STRIKE ചാനൽതുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളുവെങ്കിലും വർഷങ്ങളായി മംഗളം ചാനൽ എന്ന യാഥാർഥ്യത്തിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന നിരവധി പേരുടെ അഭിപ്രായത്തെ തഴഞ്ഞുകൊണ്ടാണ് സുനിത ഇപ്പോൾ മംഗളത്തിന്റെ അമരത്തെത്തിയത്. ഇതിന് ശേഷമുള്ള പരിഷ്‌ക്കരണ നടപടികളും ഫലപ്രദമാകാതെ വന്നതോടെയാണ് ഇപ്പോൾ പരസ്യമായ സമരത്തിലേക്ക് കാര്യങ്ങൾ എത്തിയത് .ഇങ്ങനെ ശമ്പളം കിട്ടാത്ത ജീവനക്കാർക്ക് മുമ്പിലാണ് പുതുതായി എത്തി സിഒഒയുടെ അടിച്ചേൽപ്പിക്കൽ നടപടികളെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഗേറ്റ് മുതൽ കടുത്ത തൊഴിൽ പീഡനങ്ങളാണ് നടക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എതിർപ്പ് രേഖപ്പെടുത്തുന്നവരോട് പൊയ്‌ക്കോളാൻ പറയുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവരും മറ്റുമാണ് ഇവിടെ എത്തിയത്. അത്തരമുള്ളവരോടാണ് ശമ്പളം ചോദിക്കുമ്പോൾ ജോലി രാജിവെച്ച് പൊയ്‌ക്കോളാൻ ചാനൽ അധികാരികൾ തുടരുന്നത്.

ആലുവ സ്വദേശിയായ ഒരു പുത്തൻ പണക്കാരനായിരുന്നു മംഗളം ചാനലിനേ മുൻ മാസം വേതനം കൊടുക്കാൻ സഹായിച്ചത്. ഈ മാസം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനാൽ അയാളും കനിഞ്ഞില്ല. ചാനലിന്റെ മൂല ധനം മുടക്കിയവർ പേരു പുറത്താകും എന്നു ഭയന്ന് പണം പോയാലും മാനം പോകരുതെന്ന നിലപാടിൽ നിശബ്ദമായിരിക്കുന്നു.മംഗളം ചാനൽ ഇതെല്ലാം നിഷേധിക്കുമായിരിക്കാം. ഇതോടൊപ്പം ഉള്ള സ്ക്രീൻ ഷോട്ട് മംഗളം ചാനൽ ന്യൂസ് എഡിറ്റർ എസ്.വി പ്രദീപിന്റേതാണ്‌.ആലുവസ്വദേശി ആയ പണച്ചാക്കിന്റെ പിൻബലത്തിൽ നിഗളിച്ച മംഗളം ചാനലിന്റെ നേരും നെറിയുമില്ലാത്ത മാധ്യമധർമ്മം മംഗളം ദിനപത്രത്തിന്റെ സ്ഥാപക കുടുംബത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .മംഗളം കുടുംബത്തിന്റെ പിന്തുണ ഇപ്പോൾ ചാനലിനില്ല എന്നു പറയാം. ചാനൽ വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകളും നാണക്കേടും കൊണ്ട് മംഗളം കുടുംബം പൊറുതിമുട്ടി. ചാനലിന്‌ മംഗളത്തിന്റെ പേരും ഓഫീസുകളും ഉപയോഗിക്കാൻ കൊടുത്തിരുന്നു. ഇതിനായി ഒരു ഷേറും മംഗളം പത്രത്തിനു നല്കിയിരുന്നു. എന്നാൽ ഇത് അബദ്ധമായി പോയി എന്ന് ഇപ്പോൾ മംഗളം കുടുംബത്തിനു ബോധ്യപ്പെടുകയാണ്‌.SARITHA SUNITHA -mangalam

ആൾദൈവങ്ങളുടെയും രഹസ്യ നിക്ഷേപവും മൂലധനമാക്കിയ മംഗളം ചാനലിലെ ചില മേധാവികളുടെ ദീർഘവീക്ഷണമില്ലാത്ത നിയമനങ്ങളും പ്രവർത്തികളുമാണ് മംഗളത്തിനേ തൊഴിലാളി സമരം അടക്കമുള്ള ഗതികേടിലേക്കു തള്ളി വിട്ടതെന്നാണ് പറയപ്പെടുന്നത് . 7000-10000 രൂപ വേതനം വാങ്ങുന്നവരാണ്‌ അധികവും ചാനലിൽ. അതായത് മിനിമം കൂലി പോലും നല്കുന്നില്ല. വെറും 8 ലക്ഷം രൂപ കണ്ടെത്തിയാൽ മാസ വേതനം എല്ലാവർക്കും നല്കാം. അതിനു പോലും ചാനലിനാകുന്നില്ല. പരസ്യക്കാർ ചാനൽ പൂട്ടുമെന്ന് ഭയന്ന് പണം കൊടുക്കുന്നില്ല. പൂട്ടാൻ പോകുന്ന ചാനൽ എന്നാണ്‌ പരസ്യ വിപണിയിലേ പോലും വിളിപേർ.

തൊഴില്‍ പീഡനത്തിനു പുറമെ ശമ്പളം മുടങ്ങുന്നത് കൂടി പതിവായതോടെയാണ് ജീവനക്കാര്‍ ഗതികെട്ട് സമരത്തിന് ഇറങ്ങിയത്. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ മാത്രമാണ് തുച്ഛമായ ശമ്പളം കിട്ടുന്നതെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. എട്ട് മണിക്കൂര്‍ ജോലിയെന്നാണ് പറയുന്നതെങ്കിലും 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു.ജോലിക്ക് കയറുമ്പോൾ കമ്പനി പറഞ്ഞ കാര്യങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ല. 6 മാസം കഴിഞ്ഞാൽ കൺഫർമേഷൻ നൽകാമെന്ന് പറഞ്ഞെങ്കിലും അത് പാലിച്ചില്ല. മറ്റ് ചിലർക്ക് അപ്പോയിമെന്റ് ലെറ്റർ പോലും നൽകിയിട്ടില്ല. സ്ത്രീ ജീവനക്കാരോട് മോശമായാണ് ചാനൽ അധികാരികൾ പെരുമാറുന്നതെന്നും ജീവനക്കാർ പറയുന്നു.ശമ്പളം ചോദിക്കുമ്പോള്‍ ജോലി രാജിവെച്ച് പൊയ്‌ക്കോളാനും ചാനല്‍ അധികാരികള്‍ പറയും. ഇതിനൊക്കെ പുറമേ കാനഡയില്‍ നിന്നുമെത്തിയ സിഒഒ തൊഴിലാളി വിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നു. ചാനലിലെ തൊഴിൽ ചൂഷണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയതായി ജീവനക്കാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും തിങ്കളാഴ്ച ചാനലിൽ തെളിവെടുപ്പിനായി എത്തുന്നുണ്ട്.

Top