വധക്കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ വിലങ്ങ് വച്ചതിന് പൊലീസിനെതിരെ നടപടി; 15 പൊലീസുകാര്‍ക്ക് കമാന്‍ഡ് മെമ്മോ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ വിലങ്ങുവച്ചതിന് പൊലീസുകാര്‍ക്കെതിരേ നടപടി. കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വിലങ്ങുവച്ചത്. എആര്‍ ക്യാന്പിലെ എസ്‌ഐക്കും 15 പോലീസുകാര്‍ക്കുമെതിരേയാണ്  മെമ്മോ അയച്ചത്.

പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോള്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് എആര്‍ ക്യാന്പ് കമാന്‍ഡന്റ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കമാന്‍ഡന്റ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദത്തോടെ വിലങ്ങുവെക്കാം. എന്നാല്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് എആര്‍ ക്യാന്പ് കമാന്‍ഡന്റ് കൂട്ടിച്ചേര്‍ത്തു.

Top