കുഞ്ഞുമണിയെന്ന് തൃഷയെ വിളിച്ച് ആര്യ; എന്റെ കയ്യില്‍ ഇപ്പോഴും ആ റോസാപ്പൂവുണ്ട്, ഞാനത് നിനക്ക് തരട്ടെയെന്ന് ആര്യ

തൃഷ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ശ്യാമ പ്രസാദിന്റെ ഹേയ് ജൂഡ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 29 ന് ഹേയ് ജൂഡിന്റെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. ട്രെയിലര്‍ വന്നതിനുപിന്നാലെ തൃഷയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. പക്ഷേ അഭിനന്ദനങ്ങളില്‍ വേറിട്ടുനിന്നത് ആര്യയുടേതായിരുന്നു. തൃഷയുടെ അടുത്ത സുഹൃത്ത് കൂടിയായ ആര്യ കുഞ്ഞുമണി എന്നു തൃഷയെ വിളിച്ചാണ് ട്രെയിലര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. കുഞ്ഞുമണി, നീ വളരെ നന്നായിട്ടുണ്ട്. ട്രെയിലര്‍ ഞാന്‍ കണ്ടു. സിനിമയും ഞാന്‍ തീര്‍ച്ചയായും കാണും. നീ സ്‌നേഹം നിറഞ്ഞവളാണ് (എന്റെ കൈയ്യില്‍ ഇപ്പോഴും ആ റോസാപ്പൂവുണ്ട്. ഇപ്പോള്‍ ഞാനത് നിനക്ക് തരട്ടെ) മലയാളത്തിലേക്കുളള നിന്റെ വരവിന് അഭിനന്ദനങ്ങള്‍’ ട്വിറ്ററില്‍ ആര്യ കുറിച്ചു. ആര്യയുടെ ട്വീറ്റിന് ഉടന്‍ തന്നെ മറുപടിയുമായി തൃഷ രംഗത്തെത്തി. ‘നന്ദി, നിന്റെ അറിവിലേക്ക്, എന്റെ പക്കല്‍ ആ റോസ് ഇപ്പോഴുമുണ്ട്. അതിപ്പോഴും ഞാന്‍ സൂക്ഷിച്ച് വച്ചിരിക്കുകയാണ്’. 2009 ല്‍ പുറത്തിറങ്ങിയ സര്‍വം സിനിമയില്‍ ആര്യയും തൃഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്നുമുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

Top