കോഴിക്കോട്: ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി”എന്ന തലക്കെട്ടോടുകൂടിയുള്ള വാർത്ത എല്ലാവരെയും അമ്പരപ്പിക്കുന്ന ഒന്നായിരിക്കും .അങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരണവുമായി നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും രംഗത്തുവന്നു തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങള്‍ക്കെതിരെയും ചിലര്‍ വിമര്‍ശനവുമായെത്തിയിരുന്നു. ഈ വിവാദത്തെ കുറിച്ചാണ് വനിതാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുവ നടനും കുടുംബവും മനസ് തുറന്നത്.
‘മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ല’.ആസിഫ് പറഞ്ഞു.അനാവശ്യ വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം’. സാമ മനസ് തുറന്നു.ആസിഫ് അലി, ആസിഫിന്റെ ഭാര്യ സാമ മസ്രിന്‍, ബിജു വര്‍ഗീസ്, ലാല്‍, ജീന്‍ പോള്‍ ലാല്‍, എന്നിവര്‍ മൂകാംബിക സന്ദര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദമാക്കിയിരുന്നു. തട്ടം ഇടാത്ത ആസിഫ് അലിയുടെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും അവര്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു.