നടി ആക്രമണക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ സ്ഥാനം രാജിവച്ചു. വിചാരണകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്ന സുരേശന്‍ മുന്‍പ് കോടതിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു.

കേസ് ഇനി ഈ മാസം 26നാണ് കോടതി പരിഗണിക്കുക. അന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കേസ് വിചാരണകോടതി എടുക്കുന്ന സമയത്ത് സുരേശന്‍ കേസില്‍ ഹാജരായില്ല. പകരം രാജിവച്ചതായി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കത്ത് മുഖാന്തിരമാണ് രാജി വിവരമറിയിച്ചത്. രാജി സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനാനിരിക്കെയാണ് സുരേശന്റെ രാജി.

അത്യന്തം നാടകീയമായ സംഭവങ്ങളാണ് നടിയെ ആക്രമിച്ച കേസ് വിചാരണയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. വിചാരണ കോടതിയില്‍ നിന്ന് നീതി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ആക്രമണം നേരിട്ട നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്ന് നിരീക്ഷിച്ച് ഹര്‍ജി തളളി.

Top