കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കില്ല .സെഷൻസ് കോടതി പരിഗണിക്കേണ്ട വിഷയം ആണീ കേസ്.മാത്രമല്ല ദിലീപിന് ഗൂഡാലോചനയിൽ വ്യക്തമായ പങ്ക് ഉണ്ട് എന്ന പോലീസിന്റെ കണ്ടെത്തലും ജാമ്യം കിട്ടാൻ വിനയാകും .കേസിൽ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടാണെന്ന് പൊലീസ്. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും പൾസർ സുനിക്കും മാത്രമാണ് അറിയാമായിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ഗൂഢാലോചനയിൽ അപ്പുണ്ണിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പൾസർ സുനിക്ക് പണം നൽകി കേസിൽ ഒത്തുതീർപ്പിനു ശ്രമിച്ചത് അപ്പുണ്ണിയാണ്. കൂടാതെ അഡ്വാൻസ് കൈമാറിയ അന്ന് സുനിയും അപ്പുണ്ണിയും തമ്മിൽ നാലു തവണ ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനുശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ സഹ തടവുകാരനായിരുന്ന വിഷ്ണു, തന്റെ സുഹൃത്തായ സംവിധായകൻ നാദിർഷായെയും മാനേജർ അപ്പുണ്ണിയെയും ഫോൺ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു എന്നു നടൻ ദിലീപ് ഡിജിപിക്ക് കഴിഞ്ഞ ഏപ്രിൽ 20നു നൽകിയ പരാതിയാണ് കേസ് വീണ്ടും സജീവമാക്കിയത്. പിന്നീടു സുനിൽ ജയിലിൽ നിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽ നിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽ നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.
അതേസമയം, ഒളിവിലായ അപ്പുണ്ണിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയിൽ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. അതേസമയം, കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ ദിലീപിനൊപ്പം നാദിർഷയേയും പതിമൂന്നു മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് നിർണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്.
അതേസമയം നടിയെ ആക്രമിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെ ഇനി ചോദ്യം ചെയ്യല്‍ കടുത്തതാകും. കഴിഞ്ഞ ദിവസം വരെ പോലീസ് കസ്റ്റ്ഡിലും തെളിവെടുപ്പിലും ചോദ്യം ചെയ്യലില്‍ തമാശകള്‍ പറഞ്ഞ് ഒഴിമാറുകയായിരുന്നു നടന്‍. എന്നാല്‍ ഇനി താരപരിഗണന നല്‍കേണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ കേരള പോലിസിന്റെ കൈചൂട് സൂപ്പര്‍താരമറിയും.പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന നടന്‍ തെളിവുകള്‍ നിരത്തിയതോടെ സത്യം തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇപ്പോഴും ദീലീപ് സമ്മതിച്ചിട്ടില്ല. കുറ്റകൃത്യത്തിന് ശേഷം പള്‍സര്‍ സുനി നേരിട്ടാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചതെന്നാണ് സുനിയുടെ മൊഴി എന്നാല്‍ ഇത് സമ്മതിക്കാനോ കാര്‍ഡ് എവിടെയാണെന്ന് പറയാനോ ദിലീപ് തയ്യാറായിട്ടില്ല.
ഇതോടെയാണ് കടുത്ത ചോദ്യം ചെയ്യലിലേയ്ക്ക് കടക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്. പള്‍സര്‍ സുനിയുമായി ചേര്‍ന്ന് നേരത്തെ നടത്തിയട്ടുള്ള മറ്റ് ക്രിമനില്‍ പരിപാടികളെകുറിച്ചും ദിലീപ് ചോദ്യം ചെയ്യലില്‍ മൗനം പാലിക്കുകയാണ്. ഇന്ന് മുതല്‍ ചോദ്യം ചെയ്യലിന്റെ രീതി മാറുന്നതേടെ സത്യമെല്ലാം തുറന്ന് പറയുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. പ്രധാനമായും കേസിലെ നിര്‍ണ്ണായകമായ മെമ്മറി കാര്‍ഡ് എവിടെയാണെന്ന് ദിലീപിനെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് ലക്ഷ്യം